0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 [Malini Krishnan]

Author : Malini Krishnan Read All Parts 527

പിന്നെയും പോയി തുടങ്ങിയാലോ..." അവൾ മറുപടി കൊടുത്തു.

"ഹ്മ്മ്... നമ്മൾ കഴിച്ച് കഴിഞ്ഞു ഇവൾ ഇതുവരെ ആയിട്ട് വന്നിലെ"

"ഞാൻ ഇപ്പൊ മേലോട്ട് പോവുമ്പോ പറയാം. അമ്മ കിടന്നോളു എന്നാ, അവൾ വന്ന കഴിചൊല്ലും" എന്നും പറഞ്ഞ് ആഷിക പെട്ടന് തന്നെ എഴുനേറ്റ് കൈ കഴുകി മേലോട്ട് ഓടി പോയി, അവളുടെ റൂമിലേക്ക് അല്ല റാഷികയുടെ റൂമിലേക്ക്. അവിടെ കേറി വെറുതെ ലൈറ്റും ഫാനും ഇട്ട് അവൾ വാതിൽ അടച്ചു.

5-10 മിനിറ്റ് കഴിഞ്ഞപ്പോ ആണ് ആണ് വാതിലിൽ ഒരു മുട്ടൽ കേട്ടത്

"റാഷി... എന്താ ഇത് കൂറേ നേരം ആയാലോ." അമ്മ ആയിരുന്നു. പിന്നെയും പെട്ടല്ലോ ദൈവമേ, ഓരോ വള്ളിക്കെട്ട് എടുത്ത് തലയിൽ വെച്ചാ എന്നെ പറഞ്ഞ മതിയല്ലോ.

"നിനക്ക് കഴിക്കാൻ വേണ്ടേ..."

"വേണ്ട വേണ്ട..." ആഷിക പറഞ്ഞു.

"മിണ്ടാതെ വന്ന് കഴിച്ചോളണം. നീ ആദ്യം വാതിൽ തുറക്ക്"

"ഞാൻ... ഡ്രസ്സ് മാറാനെ..." ആഷിക പറഞ്ഞു. അവൾ റൂമിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞു. വേഗം ബാത്‌റൂമിൽ കേറി തലയിൽ കുറച്ച് വെള്ളം ആകിയതിന് ശേഷം ഒരു തോർത്ത് എടുത്ത് തലയിൽ കെട്ടി ഡ്രെസ്സും മാറി അവൾ പുറത്തേക്ക് ഇറങ്ങിയതും അവിടെ അമ്മ നിൽക്കുന്നുണ്ടായിരുന്നു. അപ്പൊ തന്നെ കൈയിൽ ഒരെണ്ണം കിട്ടുകയും ചെയ്തു.

"എന്താടി ഉള്ളിൽ പരിപാടി" അമ്മ ചോദിച്ചു. ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൾ കണ്ണ് ചിമ്മി കാണിച്ചു. അവൾ പിന്നീട് അവിടെ കുറച്ച് നേരം ചിന്തിച്ച് നിന്നു, റാഷിക ആണെകിൽ ഇപ്പൊ എന്ത് ചെയ്യും. വേഗം തന്നെ അവൾ അമ്മയെ കെട്ടിപിടിച്ചു.

"ഇനി

💬 Comments

View all comments