0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 [Malini Krishnan]

Author : Malini Krishnan Read All Parts 528

സോപ്പ് ഇടാൻ ഒന്നും നിൽക്കണ്ട, വേഗം വന്ന് കഴിക്കാൻ നോക്ക്" എന്നും പറഞ്ഞ് അമ്മ താഴത്തേക്ക് പോയി. അവളും പെട്ടന് തന്നെ കൂടെ പോയി ടേബിളിൽ ഇരുന്നു, അവിടെ പണിക്ക് വരുന്ന ചേച്ചി പിന്നെയും ഭക്ഷണം അവൾക്ക് വിളമ്പി കൊടുത്തു.

പിന്നെയും ഇത്ര തന്നെ കഴിച്ച തട്ടി പോവുമെലോ, ഇവിടുന്ന് എങ്ങനേലും ഒന്ന് ഊരണം.

"കഴിക്ക് മോളെ" ആ ചേച്ചി പറഞ്ഞു. ഒരു ആക്കിയ ചിരി ചിരിച്ചിട്ട് അവൾ തലയാട്ടി.

എന്തായാലും നനഞ്ഞു ഇനി കുളിച്ച് കേറാം, എന്നും വിചാരിച്ച് അവൾ കുറച്ച് എടുത്ത് കഴിച്ചു. അമ്മയും വെറുതെ ഒരു കൂട്ടിന് അടുത്ത് തന്നെ ഇരുപ്പ് ഉണ്ടായിരുന്നു. അമ്മക്ക് മുഖം കൊടുക്കാതെ അവൾ കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുത്തു, അപ്പൊ അമ്മ അവളെ കൂടുതൽ ശ്രേധിച്ച് നോക്കാൻ തുടങ്ങി.

"എന്താ അമ്മെ ഇങ്ങനെ നോക്കുന്നത്, കുളിച്ച് കഴിഞ്ഞപ്പോ ഞാൻ കൂടുതൽ ബ്യൂട്ടിഫുൾ ആയോ" പുരികം ഉയർത്തിയും താഴ്ത്തിയും അവൾ ചോദിച്ചു.

"അപ്പൊ നീ മിണ്ടും അല്ലെ..." അമ്മ ചോദിച്ചു.

"നിനക്ക് അവൾ കഴിക്കാൻ വന്നപ്പോ തന്നെ അങ്ങോട്ട് കഴിച്ച പോരായിരുന്നോ, ഒരുമിച്ച് എല്ലാര്ക്കും കൂടി ഇരിക്കയായിരുന്നു" അമ്മ തുടർന്നു. എല്ലാം കേട്ട് അവൾ തലയാട്ടികൊണ്ടേ ഇരുന്നു.

"അവളെ വിളിക്കണോ ഞാൻ..." വീണ്ടും അമ്മ ചോദിച്ചു. പെട്ടന് തന്നെ വായേയിൽ വെച്ച ഉരുളള ഇറക്കി കൊണ്ട് അവൾ മറുപടി കൊടുത്തു.

"അത് വേണ്ട... അവൾ ഉറങ്ങാൻ പോവാൻ എന്ന് പറഞ്ഞിരുന്നു"

"അതിന് നീ കുളിക്കുക ആയിരുന്നിലെ" അമ്മ ചോദിച്ചു. ഓഹ്, എന്ത് പറഞ്ഞാലും അങ്ങോട്ട് പിടിച്ച് കെറുവാനലോ...

"എന്നെ

💬 Comments

View all comments