Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 [Malini Krishnan]
വിളിക്കാൻ വന്നാലോ അവൾ, അപ്പൊ പറഞ്ഞു"
"ഓഹ്, നിങ്ങൾ ഇപ്പൊ വല്യ കമ്പനിക്കാർ ആണലോ അല്ലെ. അത് ഏതായാലും നന്നായി, ഇപ്പൊ ആണ് ആഷിയെ ഞാൻ ഒന്ന് ചിരിച്ച് കാണുന്നത്. മോൾ അവളോട് എന്ത് ആവിശ്യം ഉണ്ടേലും പ്രെശ്നം ഉണ്ടേലും അമ്മയോട് പറയാൻ പറയണം കേട്ടോ" അമ്മ അവളോട് പറഞ്ഞു. ഉള്ളിൽ അവൾക്ക് ഭയങ്കര സന്തോഷം തോന്നിയെന്ക്കിലും പുറത്ത് അതൊന്നും കാണിക്കാതെ പിന്നെയും അവൾ തലയാട്ടി.
"എന്ന അമ്മ പോട്ടെ മോളെ കുറച്ച് പണി ഉണ്ട്" എന്നും പറഞ്ഞ് അമ്മ അവളുടെ തല ഒന്ന് ചെറുതായി തലോടി നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് അമ്മ പോയി.
"ഗുഡ് നൈറ്റ് അമ്മെ..." അവൾ പറഞ്ഞു. പിന്നെ അമ്മ റൂമിലേക്ക് പോവുന്നത് വരെ അമ്മയെ നോക്കി ഇരുന്നു. അമ്മ റൂമിലേക്ക് കേറിയതും അവൾ ഭക്ഷണം മതിയാക്കി പ്ലേറ്റ് ആ ചേച്ചിയുടെ കൈയിൽ കൊടുത്ത് മുകളിലേക്ക് നടന്ന പോയി.
****************************************************************************************************
സമീറും അവന്റെ അനിയൻ ജോയേലും ഒരുമിച്ച് ഇരുന്ന് റൂമിൽ വർത്തമാനം പറഞ്ഞ് കൊണ്ടിരിക്കുക ആയിരുന്നു.
"കല്യാണം ഉറപ്പിക്കാൻ ഇരുന്ന പെണ്ണ് പിടിച്ച് ഫ്രണ്ട് സോൺ ആക്കിയ ലോകത്തിലെ ആദ്യത്തെ ആൾ ചേട്ടായി ആയിരിക്കും" ജോയൽ പറഞ്ഞു.
"ഡാ ഡാ, ഒരു സഹായം ചോദിച്ച അത് മാത്രം പറഞ്ഞ് തന്ന മതി, കൂടുതൽ ഉണ്ടാകരുത്" സമീർ പറഞ്ഞു.
"പോട്ടേ ചേട്ടായി, ചാറ്റിങ് മാത്രം അല്ലെ ഫ്ലോപ്പ് ആയിട്ടുള്ളു. കഫെ പോയിട്ട് എന്ത് ഉണ്ടായി എന്ന് പറ..."
"ആദ്യം തന്നെ ഞങ്ങളുടെ ബാപ്പമാരുടെ നിർബന്ധത്തിന് വഴങ്ങി ആണ് പിന്നെയും കൂടുന്നത് എന്ന പോലെ
💬 Comments
View all comments