0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]

Author : Malini Krishnan Read All Parts 766

ചെറിയൊരു പേടിയോട് കൂടി സാം പറഞ്ഞു.

"ഒരു ബുക്ക് നോക്കി വന്നത് ആയിരുന്നു, ഇയാളോട് ചോദിച്ച കിട്ടും എന്ന അവൻ പറഞ്ഞത്. അല്ലാതെ എനിക്ക് വേറെ ഒരു ദുരുദ്ദേശവും ഇല്ല" സംസാരത്തിൽ കഴിയുന്നത്രെയും നിഷ്കളങ്കത വെറുതെ അവൻ അവളോട് പറഞ്ഞു. എന്നാലും അവൾ വീണ്ടും അവനെ മുഴുവനായി ഒന്നുടെ നോക്കി.

"അമ്മെയാണെ സത്യം" വീണ്ടും അവൻ പറഞ്ഞു.

"ലൈബ്രേറിയനോട് ചോദിച്ച മതി അയാൾ കാണിച്ച് തരും" എന്നും പറഞ്ഞ് അവൾ തിരിഞ്ഞ് നടന്നു.

"ഏതാ ഷെൽഫ് എന്ന് പറഞ്ഞ മതി, അവിടെ നിന്ന് ഞാൻ കണ്ടുപിടിചോലാം. 1341 കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് കുറിച്ചുള്ള എന്തേലും ഒരു ബുക്ക് കിട്ടിയ മതി" അവൻ പറഞ്ഞു. അവൻ പ്രതീക്ഷിച്ച പോലെ അവൾ അവിടെ നിന്നു. അവൾക്ക് ഒരു സെക്കന്റ് എങ്കിലും ഹൃതികിന്ടെ ഓർമകൾ മനസ്സിലൂടെ മിന്നിമറഞ്ഞിട്ട് ഉണ്ടാവും എന്ന് ഉറപ്പായിരുന്നു. അവൾ അവനെ തിരിഞ്ഞ് നോക്കി.

"അറിയും എന്ന് വിചാരിച്ച് ചോദിച്ചതാ. ഇല്ലെങ്കിൽ വേണ്ടാ" സമീർ പറഞ്ഞു.

"അതിന്റെ ബുക്ക്‌ ഒന്നും ഇവിടെ കിട്ടില്ല" ശബ്ദം താഴ്ത്തി അവൾ പറഞ്ഞു. ശെരി എന്നും പറഞ്ഞ് അവൻ അവിടെ നിന്ന് ഇറങ്ങി.

"നല്ല ക്വാളിറ്റി ബുക്സ് ആണ്, സാധാരണ ബുക്ക്‌ പോലെ അല്ല ഇത്. ഇക്കോ-ഫ്രണ്ട്‌ലി ആയിട്ടുള്ള മഷി കൊണ്ട് പ്രിന്റ് ചെയ്തതാണ് ഈ ബുക്ക് ഒക്കെ" ലോഹിത് ആ ലൈബ്രേറിയനോട് പറഞ്ഞു. അയാൾ ആദ്യം ഇവനെ അന്തംവിട്ട് നോക്കി നിന്നു, പിന്നെ തല ചൊറിയാൻ തുടങ്ങി.

"ഡാ പോവാം..." എന്നും പറഞ്ഞ് സമീർ വേഗം തന്നെ ലോഹിതിനെ കടന്ന് വാതിലിലൂടെ

💬 Comments

View all comments