Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
പുറത്തേക്ക് പോയി.
"അപ്പൊ ചേട്ടനോട് പറഞ്ഞിട്ട് കാര്യമില്ല അല്ലെ, ഓഫീസിൽ ചെന്ന് ചോദിക്കണം അല്ലെ" എന്നും പറഞ്ഞ് ലോഹിതും മെല്ലെ തിരിഞ്ഞ് നടന്നു.
"അത് തന്നെ അല്ലെടോ വന്നപ്പോ തൊട്ട് നിന്നോട് ഞാൻ പറഞ്ഞോണ്ട് ഇരുന്നത്" അയാൾ ഉറക്കണേ അവനെ തന്നെ നോക്കി പറഞ്ഞു. അതൊന്നും ശ്രേധികാതെ അവൻ സമീറിനെ പിന്തുടർന്ന് പോയി. അവൻ എന്താണ് സംഭവിച്ചത് എന്നൊക്കെ അവനോട് ചോദിച്ചു.
"ഒന്ന് പാളി പോയി, ഇത് സംസാരിച്ച് എടുക്കാൻ കുറച്ച് പണി ആണ്. എങ്ങനെയാടാ ഹൃതിക് അവളെ സ്നേഹിച്ചത് ആവോ, എന്ത് ചെയ്താലും ഇങ്ങോട്ട് ചാടി കടിക്കാൻ വന്നോളും" സമീർ പറഞ്ഞു.
"പിന്നെ ഒരു പരിചയവും ഇല്ലാത്ത ആൾകാർ വന്ന് മിണ്ടുമ്പോഴ് തന്നെ നിന്നോട് പുരാണം മുഴുവൻ വിളംബാം. നീ കാര്യം പറ, എന്താ സംഭവിച്ചത്" ലോഹിത് ചോദിച്ചു. ബൈക്കിന്റെ അടുത്തേക്ക് നടന്ന് പോവുന്നത് വരെ സമീർ എല്ലാം പറഞ്ഞ് കൊടുത്തു.
"ഔ... കറക്റ്റ് അവളെ തന്നെ പോയി മുട്ടി അല്ലെ. ഫെബ്രുവരി 30 മാത്രം നടക്കുന്ന മായാജാലങ്ങൾ പോലെ ഉണ്ട്. അപ്പൊ ഇനി എന്താ അടുത്ത സ്റ്റെപ്" ലോഹിത് പറഞ്ഞു.
"ഉച്ചക്ക് ഒന്നും കഴിച്ചില്ല, കഴിക്കണം. പിന്നെ വല്ല പാർക്കിലോ ബീച്ചിലോ പോയി ഇരുന്നിട്ട് മനസ്സ് ഒന്ന് റിഫ്രഷ് ആകണം, ഞാൻ വിചാരിച്ച പോലെ വെറുതെ ചെന്ന് കേറി കൊടുക്കാൻ പറ്റില്ല" സമീർ പറഞ്ഞു.
വണ്ടിയും എടുത്ത് നേരെ ഒരു ഹോട്ടലിലേക്ക് അവർ വെച്ച് പിടിച്ചു. അവിടെ നിന്നും തന്നെ അവരുടെ ചർച്ച തുടങ്ങി, പക്ഷെ ഒന്നും പറഞ്ഞ് തുടങ്ങുമ്പോ പോലും അവർക്ക് തൃപ്തികരം
💬 Comments
View all comments