Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
ആയിരുന്നില്ല. മെല്ലെ സാമ്യം എടുത്ത് കഴിച്ച ശേഷം അവർ നേരെ ബീച്ചിലേക്ക് പോയി. ശാന്തമായ തിരമാലകൾ ദൂരെ നിന്നും നോക്കി നിന്ന എന്തേലും ഒരു വഴി തെളിഞ്ഞ് വരും എന്ന് അവർ വിശ്വസിച്ച് ഇരുന്നു. നെലത് വീണ കണ്ട ഒരു കാറ്റ് പോയ പ്ലാസ്റ്റിക് പന്ത് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിച്ചു.
"ഇന്ന് മനസ്സിലാക്കിയ കാര്യങ്ങൾ, ഒന്ന്, കോളേജ് ഒരു നല്ല ഐഡിയ ആയിരുന്നില്ല. രണ്ട്, അവളോട് സൂക്ഷിച്ചും കണ്ടും സംസാരിക്കണം, ബോൾഡ് ആണെകിലും പെട്ടന് ഇമോഷണലി പിടിക്കാം അവളെ. മൂന്ന്, ഞാൻ പോയിട്ട് കാര്യം ഇല്ല നീ സംസാരിച്ച മതി" സമീർ പറഞ്ഞു.
"അവനെ പറ്റി കുറച്ച് പൊക്കിയടിച്ചത് കൊണ്ട് വല്ല കാര്യവും ഉണ്ടോ എന്നാണ് ഞാൻ ഇപ്പൊ ചിന്തിക്കുന്നത്... ഹൃതിക് കണ്ണിലുണ്ണി ആണ്..." എന്നും പറഞ്ഞ് ലോഹിത് തന്നെ ചിരിച്ചു.
"ഹലോ..." പെട്ടന് പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ട് അവർ രണ്ടുപേരും തിരിഞ്ഞ് നോക്കി, അത് ആഷിക ആയിരുന്നു എന്ന് സമീറിന് മനസ്സിലായി, ആരോ ആണ് എന്ന് കരുതി ലോഹിത് അവളെ നോക്കി നിന്നു.
"ആ ആഷിക" സമീർ ലോഹിതിന് ആളെ മനസ്സിലാവാൻ വേണ്ടി പറഞ്ഞു.
"നിങ്ങൾ ഇവിടെ സ്ഥിരം വരുന്ന ആൾകാർ ആണോ" അവൾ ചോദിച്ചു.
"അല്ല ഇന്ന് വെറുതെ ഒരു ടൈം പാസ്സിന് വേണ്ടി വന്നതാ" സമീർ മറുപടി കൊടുത്തു.
"ഞാൻ സ്ഥിരമായി ഇവിടെ ബാഡ്മിന്റൺ കളിക്കാൻ വരാർ ഉണ്ട്" അവൾ അവിടെ ഉണ്ടായിരുന്ന ഒരു 3 പേരെ ചൂണ്ടി കാണിച്ച് ഇവരോട് പറഞ്ഞു.
"വെറുതെ
💬 Comments
View all comments