0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]

Author : Malini Krishnan Read All Parts 770

ടൈം പാസ്സിന് വേണ്ടി ആണെകിൽ വേണമെകിൽ ഞങ്ങുടെ കൂടെ കൂടിക്കോ" അവൾ അവരെ ക്ഷേണിച്ചു. കുറച്ച് സംസാരിക്കാൻ കിട്ടുന്ന ഏത് അവസരവും അവർക്ക് വിലപ്പെട്ടത് ആയിരുന്നു, വിളിച്ചതും അവർ കൂടെ പോയി.

"ഞാൻ സമീർ, ഇത് ലോഹിത്" എന്നും പറഞ്ഞ് സമീർ കൈനീട്ടി. പക്ഷെ മുന്നിൽ നടന്ന പോയികൊണ്ടിരുന്ന അവൾ അത് കണ്ടില്ല, നീട്ടിയത് പോലെ തന്നെ അത് തിരിച്ച് അവൻ വലിച്ചു.

"അല്ല എന്താണ് പെട്ടന് ഞങ്ങളെ വിളിച്ചത്, അങ്ങനെ ഒരു പരിചയം നമ്മൾ തമ്മിൽ ഇല്ലാലോ" സമീർ ചോദിച്ചു.

"വെറുതെ കണ്ടപ്പോ വിളിച്ചു എന്നെ ഉള്ളു. താല്പര്യം ഇല്ലെങ്കിൽ..." അവൾ ഒന്ന് നിർത്തി പറഞ്ഞു.

"അല്ല ചോദിച്ചു എന്നെ ഉള്ളു. എനിക്ക് ബാഡ്മിന്റൺ ഇഷ്ടം ആണ്. നമ്മൾ ഒക്കെ സാനിയ മിർസ ഒക്കെ കണ്ട് വളർന്ന ആൾകാർ അല്ലെ" സമീർ മറുപടി കൊടുത്തു.

"അത് ടെന്നീസ് ആട... ഇപ്പോഴും സാനിയയുടെ ഓർമയെ ഉള്ളു അല്ലെ" മുഖം മൂടി വെച്ച് ചിരിച്ച് കൊണ്ട് ലോഹിത് മറുപടി കൊടുത്തു. ഒന്നും പറയാൻ ഇല്ലാതെ ആയിപോയ സമീർ ലോഹിത് നടന്നുനത്തിന്ടെ എതിർ ദിശയിലേക്ക് നോക്കി ചിരിച്ചു.

"നല്ല ബുദ്ധി ഉള്ള കുട്ടികൾ. തീരെ കാറ്റ് ഇല്ലാത്ത സ്ഥലമായ ബീച്ചിൽ വന്നിട്ട് ആണ് ഷട്ടിൽ കളിക്കുന്നത്" ലോഹിത് പറഞ്ഞു.

"നമ്മൾ ഇവരെ അത് പഠിപ്പിക്കാൻ വന്നത് ഒന്നും അല്ലാലോ. വാടാ അവളോട് ഒരു മയത്തിൽ കാര്യം അവതരിപ്പിക്കാം" എന്നും പറഞ്ഞ് സമീർ നേരെ കോർട്ടിലേക്ക് പോയി. അവിടെ ആഷികയുടെ മുൻപത്തെ കോളേജിൽ ഉള്ള സുഹൃത്തുക്കൾ ആയ പ്രിയ, രമ്യ, മീര

💬 Comments

View all comments