Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
നിൽപ് കണ്ടതും അവൻ അവന്ടെ ആവിശ്യം അവളോട് പറഞ്ഞു.
"ആഷികയെ എന്തിനാ കാണുന്നത്" സാം പറഞ്ഞത് കേട്ട് അവൾ ചോദിച്ചു.
"എന്റെ ഫ്രണ്ട് ആണ്"
"എന്താടോ തനി ഫ്രണ്ടിനെ കണ്ട തിരിച്ച് അറിയാൻ പാടിലെ"
"അതല്ല, ഇവിടെ ഒക്കെ നോക്കിയിട്ടും കാണുന്നില്ല. എവിടെയാ ഉള്ളത് എന്ന് പറഞ്ഞ വല്യ ഉപകാരം ആയെന്നെ"
"ഇങ്ങനെ ഒരു ഫ്രണ്ട് ഉള്ള കാര്യം അവൾ ഇതുവരെ പറഞ്ഞിട്ട് ഇല്ലാലോ"
"എല്ലാ കാര്യവും എല്ലാരോടും പറയാൻ പറ്റില്ലാലോ. പിന്നെ ഇതൊക്കെ ആരെങ്കിലും എന്തിനാ പറയുന്നത് തന്നെ"
"ഒന്നുമില്ലെങ്കിലും എന്റെ ഫ്രണ്ടിനെ കണ്ട എനിക്ക് തിരിച്ച് അറിയാൻ പറ്റുമെലോ" രണ്ട് കൈയും കെട്ടി അവൾ പറഞ്ഞു.
പടച്ചോനെ പെട്ടു, ഞാൻ എന്തേലും മണ്ടത്തരം കാണിക്കുമോ എന്ന് വിചാരിച്ച് കൊണ്ടിരിക്കുന്നുണത്തിന്ടെ ഇടയിൽ തന്നെ... സാം അവളെ നോക്കി ഒന്ന് വല്ലാതെ ഇളിച്ചു.
"എന്റെ പൊന്ന് ചേട്ടാ, ചേട്ടന് വേറെ പണി ഒന്നും ഇല്ലേ. എവിടേലും പോവുന്ന വഴിക്കാണ് ഇങ്ങനെ വന്നതെങ്കിൽ മനസ്സിലാക്കാം, കോളേജിന്റെ ഉള്ളിൽ കേറി അന്വേഷിച്ച് വരാൻ മാത്രം ഇപ്പൊ എന്താണ് ഉള്ളത്. നിങ്ങൾക്കൊന്നും വേറെ ആരെയും പറ്റിക്കാൻ ഇല്ലേ, കറക്റ്റ് ആയിട്ട് എന്റെ മുന്നിൽ തന്നെ വന്ന് പെട്ടൊലും..." അവൾ പറഞ്ഞു. എന്നാലും അത് അവൾ തന്നെ ആയിരുന്നോ എന്ന അവന്ടെ സംശയം മാറ്റാനായി അവളുടെ കഴുത്തിലൂടെ തൂക്കിയിട്ട ആ ഐഡി കാർഡിലേക്ക് അവൻ നോക്കി.
"ഡാ... ഇവിടെ, ഇവിടെ നോക്ക്" അവളുടെ തന്നെ മുഖത്തേക്ക് കൈ ചൂണ്ടി അവൾ പറഞ്ഞു.
"അയ്യോ സോറി പെങ്ങളെ, ഞാൻ ഐഡി കാർഡ് നോക്കിയതാ" ശബ്ദത്തിൽ
💬 Comments
View all comments