0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]

Author : Malini Krishnan Read All Parts 772

മങ്ങി തുടങ്ങി, അവർ കളികൾ അവസാനിപ്പിച്ചു. ബാറ്റ് എല്ലാം കവറിൽ ഇട്ട ശേഷം എല്ലാവരും പിരിഞ്ഞു. ആഷിക അവളുടെ വണ്ടിയുടെ അടുത്തേക്ക് പോയി, ഒപ്പം മറ്റവന്മാരും വന്നു.

"അപ്പൊ ശെരി എന്ന...നാളെ ഉണ്ടാവും ഇന്നലെ പറഞ്ഞത്" ആഷിക് ചോദിച്ചു.

"ആ ഉണ്ടാവും" ലോഹിത് മറുപടി കൊടുത്തു.

"ബുക്ക് നോക്കാൻ വന്നിട്ട് കിട്ടിയോ... അല്ല നിങ്ങൾക്ക് എന്തിനാ ഇപ്പൊ ആ കഥ തന്നെ അറിഞ്ഞിട്ട്, നിങ്ങൾ ഏതോ കമ്പനിയിൽ വർക്ക് ചെയാൻ ഇന്നലെ പറഞ്ഞത്" ആഷിക അവളുടെ സംശയം ചോദിച്ചു.

"ആ സമയത് കുറച്ച് ഭയങ്കര എഞ്ചിനീയറിംഗ് വർക്സ് നടന്നത് ആയിട്ട് ഞങ്ങളുടെ ഒരു പറഞ്ഞിരുന്നു, അവനും ഒരു എഞ്ചിനീയർ ആണ്. അപ്പൊ അതുപോലൊരു ഡിസൈൻ കിട്ടിയ ഞങ്ങളുടെ കമ്പനിക്ക് ഗുണം ആയിരുന്നു" സമീർ പറഞ്ഞു. അവൻ വീണ്ടും അവളെ ട്രിഗർ ചെയാൻ വേണ്ടി മനപ്പൂർവം പറഞ്ഞത് ആയിരുന്നു അതൊക്കെ, അവളുടെ മുഖം കണ്ടപ്പോ അത് വിജയകരമായി നടക്കുകയും ചെയ്തു എന്ന് മനസ്സിലായി. അവൾ പോവാന് എന്ന രീതിയിൽ തലയാട്ടി അവളുടെ വണ്ടി സ്റ്റാർട്ട് ചെയ്തു. അവൾ പോയതിന്റെ പിന്നാലെ ഇവന്മാരും തിരിച്ച് അവരുടെ വീട്ടിലേക്ക് പോയി. ഇനി നാളെയും രണ്ട് മണിക്കൂർ യാത്ര ചെയ്ത് വരണമാലോ എന്നൊരു ബുദ്ധിമുട്ട് ഉണ്ടായിരുനെകിലും, ലോഹിതിന് ഇപ്പൊ ജീവിതത്തിൽ ചെയ്ത് തീർക്കേണ്ട ഏറ്റവും പ്രധാനപെട്ട കാര്യം എന്നപോലെ ആയിരുന്നു ഇത്.

അടുത്ത ദിവസം പിന്നെയും പോവാൻ ചെറിയ മടി കാണിച്ച സമീറിനെ ലോഹിത് തൂകി എടുത്ത് കൊണ്ട് വന്നു. ഇന്നലെ സംഭവിച്ചത് പോലെ തന്നെ ഇന്നും തുടങ്ങി, തിരക്കൽ അടിക്കുന്ന നാദം,

💬 Comments

View all comments