0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]

Author : Malini Krishnan Read All Parts 773

ബാറ്റ് വീശുന്ന ഒച്ച, കാറ്റ് വീശുന്ന നിനദം. ലോഹിതും ആഷികയും ഒഴിക്കെ ഉള്ള 4 പേരുടെയും പൊരിഞ്ഞ പോരാട്ടം കഴിഞ്ഞ ശേഷം അവർ അവർ ആകെ തളർന്നു.

"എന്ന നമ്മുക്ക് ഒരു റൌണ്ട് പോയാലോ..." ലോഹിത് ആഷികയെ നോക്കി പറഞ്ഞു. അവൾ താഴെ കിടന്നിരുന്നു രണ്ട് ബാറ്റ് എടുത്തു, ലോഹിതിനെ നോക്കാതെ അവൾ അവന് ബാറ്റ് എറിഞ്ഞു കൊടുത്തു, ശേഷം ആ മണലിൽ അവർ തന്നെ വരച്ച് ഉണ്ടാക്കി വെച്ച കോർട്ടിന്റെ ഒരു സൈഡിൽ അവൾ നിലയുറപ്പിച്ചു. അവളുടെ അത്മവിശ്വാസം നോക്കി കൊണ്ട് അവൻ കോർട്ടിലേക്ക് നടന്നു.

സ്വർണസൂര്യ കിരണങ്ങൾ സമുദ്രതീരത്തും പിന്നെ ആ കോർട്ടിലും പടർന്നു, രണ്ട് പേരും പരസ്പരം കണ്ണുക്കൾ കോർത്തു. ബാറ്റിന്റെ റബ്ബർ ഹാൻഡിൽ അവൾ കൈകളിൽ വെച്ച് കറക്കി, ഇടത്തെ കൈയിൽ കോർക്കും വലത്തേ കൈയിൽ ബാറ്റും പിടിച്ച് അവൾ അവിടെ നിന്നു, കോർക്കിന് നേരെ ബാറ്റ് വീശി അവർ കളി തുടങ്ങി. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ബാക്ക്-ഹാൻഡ് ഷോട്ടും പുഷും ചെയ്ത് കളി മുമ്പോട്ട് പോയി. അൽപ നേരത്തിന് ശേഷം മെല്ലെ മെല്ലെ കൈയുടെ ആവേശം കൂടി കൂടി വന്നു. ലോഹിത് ഉയർത്തി നൽകിയ ഷട്ടിൽ അടിക്കാനായി ആഷിക ചാടി ഉയർന്നു, പക്ഷെ ടൈമിംഗ് തെറ്റി പോയ അവൾക്ക്, ഷട്ടിൽ വലയിൽ തട്ടുന്നതിന് പകരം ബാറ്റിന്റെ തട്ടത് തട്ടി അവളുടെ സൈഡിൽ തന്നെ വീണു.

"ആഹ്... ഞാൻ കുറച്ച് നേരത്തേ ചാടി പോയി" ആഷിക പറഞ്ഞു.

"കണക്ക് കൂട്ടലുകൾ ഒക്കെ തെറ്റി പോയി അല്ലെ, എടുത്ത് ചാട്ടം നിർത്തിയ മതി"

💬 Comments

View all comments