Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
ലോഹിത് അവളുടെ സൈഡിലേക്ക് നടന്ന് കൊണ്ട് മറുപടി തന്നു. അവൾ അവനെ ഒന്ന് തുറിച്ച് നോക്കിയ ശേഷം ഒന്ന് ചെറുതായി തലയാട്ടി. അവന് ആ ഷട്ടിൽ എടുത്ത് സെർവർ ചെയ്യാൻ റെഡി ആയി. അവർ വീണ്ടും കളിക്കാൻ തുടങ്ങി.
"അപ്പൊ നിങ്ങൾക്ക് കിട്ടിയോ, തപ്പി വന്ന കാര്യം" ബാറ്റ് വീശി കൊണ്ട് ആഷിക ചോദിച്ചു.
"കിട്ടി കൊണ്ടിരിക്കുന്നു" ലോഹിതും ബാറ്റ് വീശികൊണ്ട് പറഞ്ഞു.
"നിങ്ങളുടെ ഒരു എഞ്ചിനീയറിംഗ് പഠിച്ച ഫ്രണ്ട് പറഞ്ഞു എന്നല്ലേ പറഞ്ഞത്, അവന്റെ പേര് എന്താ..."
"ഫ്രണ്ട് എന്ന് പറയുമ്പോ കൂടെ ജോലി ചെയുന്ന ഒരുത്തൻ, അവൻ ആണ് പറഞ്ഞത്. ഒരു പ്രൊഫഷണൽ ബന്ധം മാത്രമേ ഉള്ളു" ലോഹിത് പറഞ്ഞു. ഇത്ര പെട്ടന് പറഞ്ഞ് അവളെ അവിടെ നിന്ന് വിട്ട് കളയണ്ട എന്ന് കരുതി ആയിരുന്നു അവൻ അത് ചെയ്തത്.
"ഇപ്പോഴാണ് എനിക്ക് കാര്യങ്ങൾ ക്ലിയർ ആയത്. നിങ്ങൾ എന്നെ കാണാൻ തന്നെ ആയിരുന്നു കോളേജിലേക്ക് വന്നത് എന്ന് എനിക്ക് അറിയാമായിരുന്നു പക്ഷെ ഉദ്ദേശം വ്യക്തം അല്ലായിരുന്നു" ആഷിക പറഞ്ഞു, അതിന്റെ ഒപ്പം അവളുടെ ദേഷ്യം മുഴുവൻ കാണിക്കുന്ന ഒരു സ്മാഷും. ഒരേ സമയം അവൾ പറഞ്ഞതും വേഗത്തിൽ കോർക് വന്നതും എന്ത് ചെയ്യണം എന്ന് വലിയ പിടുത്തം കിട്ടാത്ത അവൻ ആയിപോയി ലോഹിതിന്. വെറുതെ ബാറ്റ് എടുത്ത് ഒരു സൈഡിലേക്ക് വെച്ച് പിടിച്ചു, പക്ഷെ ഭാഗ്യത്തിന് അതിൽ വന്ന് ഷട്ടിൽ തട്ടി.
അവൾ പറഞ്ഞതിന് അവന്റെ ഭാഗത് നിന്നും മറുപടി ഒന്നും വന്നില്ല...
"നിങ്ങൾ ഹൃതികിന്ടെ ഫ്രണ്ട്‌സ് ആണ് അല്ലെ" അവൾ ചോദിച്ചു.
💬 Comments
View all comments