Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
പറഞ്ഞതിന് ശേഷം അവളുടെ അടുത്ത് നിന്നും വന്ന ഷോട്ടിന് എതിരായി അവളുടെ ഭാഗത് നിന്നും മറു ഷോട്ട് ഒന്നും ഉണ്ടായിരുന്നില്ല.
"ഞാൻ പേര് ചോദിച്ചപ്പോ നീ ഹൃതിക് എന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ അറിയാതെ എന്റെ മുന്നിൽ പെട്ടതാണ് എന്ന് ഞാൻ ചിലപ്പോ ചിന്തിച്ചേനെ. ഇത്രയും കൃത്യമായി ഓരോന്ന് ചെയ്തിട്ട് അവനെ അറിയില്ല എന്ന് പറഞ്ഞ എങ്ങനെയാ..." അവൾ വീണ്ടും സംസാരിച്ച് തുടങ്ങി. അവൾ വേറെ കോർക് എടുത്ത് അവന് നേരെ സർവീസ് ചെയ്തു.
"എന്തേലും ഒന്ന് പറയെടാ... പേടിച്ച" ഇത്രയും പറഞ്ഞിട്ടും മറുപടി ഒന്നും ഇല്ലാതിരുന്നത് കൊണ്ട് അവൾ പിന്നെയും ചോദിച്ചു.
"നിന്നെ എന്തിനാടി ഞാൻ പേടിക്കുന്നത്" അവൾ ശക്തിയിൽ ബാറ്റ് വീശി കൊണ്ട് പറഞ്ഞു.
"എന്താണ് ഉദ്ദേശം"
"നിന്റെ ഉദ്ദേശം എന്താണ് എന്ന് അറിയണം. അവനെ എതിരെ വല്ലതും ഇനിയും ചെയ്യാൻ ആണെങ്കിൽ മാത്രമേ ഞങ്ങൾക്ക് ഒരു ഉദ്ദേശം ഉള്ളു"
"ഞാൻ തുടങ്ങിട്ട് ഉള്ളു... ഇനിയും മെല്ലെ മെല്ലെ ഓരോന്ന് ആയിട്ട് വരും"
"എന്ന മോൾ അത് നിർത്തിക്കോ. നീ ചെയ്യാൻ ഉള്ളത് ഒക്കെ ചെയ്തു, അവനെ ന്യായികരികുനൊന്നും ഇല്ല, എന്നാലും നിർത്തിക്കോ" ലോഹിത് പറഞ്ഞു. അവൾക്ക് നേരെ വന്ന ഷട്ടിൽ അവൾ ലോഹിതിന് നേരെ അടിക്കുന്നതിന് പകരം കടലിന്റെ ഭാഗത്തേക്ക് അടിച്ചു. അവൾ ദേഷ്യത്തിൽ അവിടെ നിന്നും നടന്ന് പോയി.
"ഡീ... വാ പോവാം" ആഷിക അവളുടെ സുഹൃത്തുകളോട് പറഞ്ഞു. അവർക്ക് അവിടെ നിന്നും എണീക്കാൻ സമയം കൊടുക്കാതെ അവൾ നടന്ന് പോയി. കാര്യം അറിയാതെ അവളുടെ കൂട്ടുകാരികളും അവളെ പിന്തുടർന്നു, സമീർ
💬 Comments
View all comments