0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]

Author : Malini Krishnan Read All Parts 776

ലോഹിതിന്റെ അടുത്തേക്ക് പോവുകയും ചെയ്തു. അവൾക്ക് കാര്യങ്ങൾ മനസ്സിലായി എന്ന് ലോഹിത് പറഞ്ഞു, ഒരു മയത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാം എന്ന് കരുതിയ അവർക്ക് ഒരു തിരിച്ചടി ആയിരുന്നു അത്.

"പിന്നെ, ഇനിയും ഓരോരുത്തരെ ആയിട്ട് ഇങ്ങോട്ട് പറഞ്ഞയക്കണ്ട എന്ന് അവനോട് പറഞ്ഞേക്ക്. അവൻ ചെയ്തതിന് ഒക്കെ അവന് കിട്ടികൊണ്ടേ ഇരിക്കും..." പെട്ടന് തിരിച്ച് വന്ന് അവൾ പറഞ്ഞു.

"അതിന് മാത്രം എന്ത് തേങ്ങയടി അവൻ നിന്നോട് ചെയ്തത്" ലോഹിതിന്ടെ ശബ്ദം ഉയർന്നു.

"നിനക്ക് കൃത്യമായിട്ട് അറിയാലോ..." അവരുടെ അടുത്തേക്ക് പാഞ്ഞ് എത്തിയ അവളെ അവളുടെ കൂട്ടുകാർ എല്ലാരും കൂടി പിടിച്ച് വെച്ചു.

"കിടന്ന് തുള്ളാതേടി പെണ്ണെ... നീ ഇത്രെയും ചെയ്തിട്ടും ഞങ്ങൾ നിന്നെ വെറുതെ വിട്ടില്ലേ, അത് ഹൃതികിന്റെ കരുണയായിട്ട് കൂട്ടിയ മതി നീ" ലോഹിത് പറഞ്ഞു. ഇനിയും സംസാരിച്ച് വഷളാവാതെ ഇരിക്കാൻ വേണ്ടി സമീർ അവനെ പിടിച്ച് വലിച്ച് കൊണ്ടുപോവാൻ ശ്രേമിച്ചു.

"അവന്റെ ഓരോ വിർത്തികേട് കാണിച്ച് കൂട്ടി എന്നെ ഉപയോഗിച്ചിട്ട് പറ്റിച്ച് നാട് വിട്ട് പോയ അവനെ ഞാൻ വെറുതെ വിടണോ"

"മതിയെടി വാ പോവാം..." അവളുടെ കൂട്ടുകാരികൾ പറഞ്ഞുകൊണ്ട് ഇരുന്നു.

"ഒന്ന് പൊടി, അവൻ നിന്നെ എന്തോ ചെയ്തിട്ട് ഉണ്ട് എന്ന" ലോഹിത് ചോദിച്ചു.

"നീ ഒക്കെ ഇതുപോലെ കൂറേ ഉണ്ടക്കിട്ട് ഉണ്ടാവും അതുകൊണ്ട് ഇത് വല്യ സംഭവം ആയി തോന്നില്ല"

"നിന്നെ അവൻ ഏത് അർത്ഥത്തിൽ ആദി കോപ്പേ ഉപയോഗിച്ചു എന്ന് പറയുന്നത്..."

"വായ അടക്കട തെണ്ടി... അവനെ മാത്രം അല്ല, അവന്റെ കൂടെ ഉള്ള നിങ്ങളെയും ഞാൻ വെറുതെ വിടില്ല"

💬 Comments

View all comments