0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]

Author : Malini Krishnan Read All Parts 779

തള്ളി മാറ്റി. അയാൾ ബാലൻസ് തെറ്റി നേരെ താഴത്തേക്ക് വീണു, ഉടനെ തന്നെ എണീക്കാൻ ശ്രേമിച്ച അയാൾക്ക് തടിയും പ്രായവും വില്ലൻ ആയി മാറി. സമീറിന്റെ ആ പ്രവർത്തി കണ്ട് ആ കൂട്ടത്തിൽ ഉണ്ടായിരുന്ന വേറെ ഒരുത്തൻ അവന്റെ കോളറിൽ കേറി പിടിച്ചു. അയാളുടെ കൈ അവന്റെ ഇടത്തെ കൈ കൊണ്ട് തട്ടി മാറ്റിയ ശേഷം നെഞ്ചിൽ ഒരു ചാവിട്ടും കൊടുത്തു. ബാക്കി ഉണ്ടായിരുന്ന രണ്ട് സമീറിനും ലോഹിത്തിനും നേരെ ഓടി എത്തി. ഒന്നും ചിന്തിക്കാതെ ലോഹിത് അതിൽ ഒരാളുടെ അടുത്തേക്ക് ഓടി അയാളുടെ കോളറിൽ കേറി പിടിച്ചു, ആയാലും തിരിച്ച് പിടിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ഉന്തും താളുമായി അവർ അവിടെ നിന്ന് വട്ടം ചുറ്റി, അതിന്റെ ഇടയിൽ പരസ്പരം കാലുകൾ കോർത്തുപോയ അവന്മാർ നിലത്ത് വീണു. വീണടത് കടന്ന് രണ്ടവന്മാരും കൂടി ഉരുണ്ടു, ആരും തന്നെ കോളറിലെ പിടി വിടാൻ തയാർ അല്ലായിരുന്നു.

മറുഭാഗത് സമീറിന്റെ അടുത്തേക്ക് ഓടി എത്തിയ ആൾ അവന്റെ മുഖത്തിന് നേരെ കൈ വീശി, അത് തടുക്കാനായി വലത്തേ കൈ അവൻ ഉയർത്തിയെങ്കിലും തടയാൻ സാധിച്ചില്ല. മുഖത്ത് ഒരെണ്ണം കിട്ടിയ അവൻ നിന്നേടത് നിന്നും കാലുകൾ ഇടറി തെറിച്ചു. കടൽ കാക്കകൾ മുകളിൽ വട്ടം ഇട്ട് പറക്കാൻ തുടങ്ങി, സമീർ അവന്റെ ചുണ്ട് വിരലുകൾ കൊണ്ട് തുടച്ചു, കണ്ണുകൾ ഉയർത്തി നോക്കിയതും അയാൾ പിന്നെയും അവന്റെ അടുത്തേക്ക് പാഞ്ഞ് വരുന്നത് കണ്ടു. അയാളുടെ ഉദ്ദേശത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല, വീണ്ടും സമീറിന് നേരെ അയാൾ കൈ വീശി, പക്ഷെ ഇത്തവണ തടയാൻ

💬 Comments

View all comments