Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
വേണ്ടി നിന്നോട് ഓരോന്ന് വെറുതെ പറഞ്ഞതാ. നീ അത് വിട്ടേ എന്നിട്ട് ഇത് കുടിച്ചേ" മീര പറഞ്ഞു. ആഷിക പതിയെ ജ്യൂസ് എടുത്ത് ഒരു സിപ് എടുത്തു.
"അറിയില്ലെടി... ഞാൻ അവനോട് റാഷികയെ പറ്റി ഒരു സൂചന പോലും കൊടുത്തിട്ടില്ല"
"ഒരാളെ പറ്റിക്കാൻ ഇറങ്ങുന്നതിന് മുന്നേ അയാളുടെ സകല ഡീറ്റൈൽസും എടുത്തിട്ട് അല്ലെടി വരുക. അങ്ങനെ വല്ലതും കിട്ടിയത് ആയിരിക്കും" പ്രിയ പറഞ്ഞു. അവൾ കൂടുതൽ ഒന്നും പറയാതെ പിന്നെയും ആ ജ്യൂസ് ഇരുന്ന് കുടിച്ചു. എല്ലാവരും കൂടി അവൾക്ക് ഒന്നും കൂടി ധൈര്യം കൊടുത്ത ശേഷം വീട്ടിലേക്ക് പറഞ്ഞായച്ചു.
വീട്ടിൽ എത്തിയതും അവൾ നേരെ കുളിമുറിയിലേക്ക് കേറി. ആ ഇല്ലം ചൂട് വെള്ളം അവളുടെ ശരീരത്തിലൂടെ ഒഴുക്കി പോയിക്കൊണ്ടിരുന്നു. അവളുടെ ഉള്ളിൽ പ്രക്ഷുബ്ധതയ്‌ക്കിടയിലും, മുഖത്ത് ശാന്തത അവൾ വരുത്തി. റാഷികയോട് കാര്യങ്ങൾ എല്ലാം പറഞ്ഞ് അവൾക്ക് വല്ലതും അറിയുമോ എന്ന് മനസ്സിലാക്കണം എന്ന് ആഷിക ഉറപ്പിച്ചു. കുളി കഴിഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങി, നേരെ ഭക്ഷണം കഴിക്കാനായി പോയി. അവിടെ അമ്മയും റാഷികയും ഉണ്ടായിരുന്നു, അവൾ അവരുടെ ഒപ്പം കൂടി. കഴിക്കുന്നതിന് ഒപ്പം എല്ലാവരും ഓരോ വിശേഷങ്ങളും പറയുന്നുണ്ടായിരുന്നു.
"ഇപ്പൊ കാൽ എങ്ങനെ ഉണ്ട് മോളെ. ഇത് എന്താണാവോ പിന്നെയും ഇപ്പൊ വരാൻ" അമ്മ ചോദിച്ചു.
"കുഴപ്പം ഒന്നുമില്ല. നേരത്തെയും വല്യ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല" റാഷിക പറഞ്ഞു.
"നിനക്ക് എന്ത് പറ്റി" ആഷിക ചോദിച്ചു.
"അന്ന് ഒരു ചെറിയ ഓപ്പറേഷൻ നടത്തിയില്ലേ അതിന്റെ ആണ്. ഇടക്ക് ഇങ്ങനെ ആവാർ ഉണ്ട്" അമ്മ ആയിരുന്നു അതിന്
💬 Comments
View all comments