Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
മറുപടി കൊടുത്തത്.
"അത് ഇപ്പോഴും ഉണ്ടോ... ഫൈനൽ ഇയറിൽ പഠിക്കുമ്പോ കഴിഞ്ഞത് അല്ലെ" ആഷിക ചോദിച്ചു. അതിന് റാഷിക തലയാട്ടി ആയിരുന്നു മറുപടി നൽകിയത്.
"അഹ്, ഓർമയുണ്ട് എനിക്ക്. നിന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നാലോ അവിടെ, എന്തായിരുന്നു അവന്റെ പേര്" ആഷിക ചോദിച്ചു. അത് കേട്ടതും റാഷിക ആരോടും ഒന്നും മിണ്ടാതെ അവിടെ നിന്ന് എന്നീട്ട് പോയി.
"എന്തിനാ മോളെ അത് ഇപ്പൊ അവളോട് ചോദിച്ചത്, എന്നോട് പിന്നെ വന്ന് ചോദിച്ച പോരായിരുന്നു" അമ്മ പറഞ്ഞു.
"എനിക്ക് അറിയോ ഇത്... എന്താണ് പ്രെശ്നം"
"ആവോ. നല്ലൊരു പയ്യൻ ആയിരുന്നു, അവളുടെ കൂടെ എങ്ങാനും പഠിക്കുന്നതാണ്. പെട്ടന് അങ്ങോട്ട് ഒരു വിവരവും ഇല്ലാതെ ആയി. പിന്നെ അതിന് പറ്റി കൂടുതൽ ചോദിക്കുന്നതും അവൾക്ക് ഇഷ്ടമല്ല എന്ന് തോന്നി, അതുകൊണ്ട് ഞാൻ ഇപ്പൊ ഒന്നും ചോദിക്കാർ ഇല്ലാ" എന്നും പറഞ്ഞ് അമ്മ അവിടെ നിന്നും മെല്ലെ എണീറ്റു.
"എന്തേലും ഡീറ്റെയിൽസ് തന്ന ഞാൻ കണ്ടുപിടിച്ച് തരാം" ആഷിക പറഞ്ഞു, അവളും ടേബിളിൽ നിന്നും എണീറ്റു.
"പേര് ഹൃതിക്... ബാക്കി ഒന്നും എനിക്ക് ഓർമയില്ല" അമ്മ പറഞ്ഞു. അത് കേട്ടതും ആഷിക ഞെട്ടി. അമ്മ പറഞ്ഞത് ശെരിക്കും കേട്ടില്ല എന്ന് കരുതി അവൾ വീണ്ടും അമ്മയോട് എന്താ പറഞ്ഞത് എന്ന് ചോദിച്ചു. പക്ഷെ കേട്ടതിൽ ഒരു തെറ്റും ഇല്ല എന്ന് അവൾക്ക് മനസ്സിലായി. അവൾക്ക് ഉള്ളിൽ അവനോട് ഉള്ള ദേഷ്യം കൂടി കൂടി വന്നു. അവൾ വേഗം കൈ കഴുകി റാഷികയുടെ റൂം ലക്ഷ്യമാക്കി പടിക്കൽ കേറി പോയി.
"അപ്പൊ എന്നെയും
💬 Comments
View all comments