Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
അവളെയും ലക്ഷ്യംവെച്ചായിരുന്നു അവൻ ഇറങ്ങിയത്. എന്നിട്ട് ഈ പോത്ത് എന്നോട് ഇതൊന്നും പറഞ്ഞില്ലാലോ. പക്ഷെ അവൻ എന്റെ കൂടെ ഇതുവരെ പഠിച്ചിട്ടില്ല, അപ്പൊ ഇത് ഏത് ഹൃതിക്" പടികൾ കേറുമ്പോ സ്വയം പിറുപിറുത്തു.
റാഷികയുടെ മുറിയിൽ അവൾ മെല്ലെ ഒന്ന് തട്ടി, പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. വാതിൽ മെല്ലെ തുറന്ന് അവൾ തല ഉള്ളിലേക്ക് ഇട്ടു, റാഷിക ജന്നൽ വഴി പുറത്തേക്ക് നോക്കിയിരിക്കുക ആയിരുന്നു. പുറത്തു കാണാൻ മാത്രം ദൃശ്യവിസ്മയം ഒന്നും തന്നെ ഇല്ലാത്തത് കൊണ്ട്, അവൾ കാര്യമായ എന്തോ ചിന്തയിൽ ആണ് എന്ന് മനസ്സിലായി.
"നീ എന്താടി എന്നോട് അവന്റെ ഡീറ്റെയിൽസ് തരാതെ ഇരുന്നത്" തിരിഞ്ഞ് ഇരുന്ന അവളുടെ തോളിൽ കൈ വെച്ച് കൊണ്ട് ആഷിക ചോദിച്ചു.
"നിനക്ക് ഇങ്ങനെ പ്രെശ്നം ഉണ്ടാക്കി നടക്കാൻ ഭയങ്കര ഇഷ്ടമാണല്ലേ" റാഷിക ചോദിച്ചു.
"അത് നീ അറിയണ്ട. നിന്റെ കൂടെ എപ്പോഴാണ് ഞാനും പഠിച്ചിട്ട് ഉണ്ടാലോ എന്നിട്ട് ഇവനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാലോ"
"അവൻ എന്റെ കൂടെ പഠിച്ചത് ഒന്നും അല്ല"
"പിന്നെ എങ്ങനെയടി പരിചയം. നമ്മളുടെ കോളേജിലേക്ക് വന്നിരുന്നോ" ആകാംഷയോട് കൂടി അവൾ ചോദിച്ചു.
"അങ്ങനെ ഒന്നും അല്ലെടി, അവൻ കാരണം ആണ് എനിക്ക് അന്ന് ആക്സിഡന്റ് ഉണ്ടായത്"
"മൈരൻ... അവൻ കളിച്ച് കളിച്ച് നിന്നെ ഉപദ്രവിക്കാനും വന്നോ" ദേഷ്യത്തിൽ ആഷിക് ചോദിച്ചു.
"നീ മിണ്ടാതെ ഇരിക്ക്, എന്നിട്ട് പറയുന്നത് കേൾക്ക്" റാഷിക പറഞ്ഞു. അവൾ കുറച്ച് കാര്യമായി പറയുക ആണ് എന്ന് മനസ്സിലാക്കിയ ആഷിക മിണ്ടാതെ ഇരുന്നു.
"ഞാൻ വണ്ടിയിൽ ഇങ്ങനെ കോളേജിൽ നിന്നും വീട്ടിലേക്ക്
💬 Comments
View all comments