Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
വന്നുകൊണ്ടിരിക്കുക ആയിരുന്നു, അപ്പോഴാണ് ഒരുത്തൻ കൈയിൽ കൂറേ റോസാപ്പൂവ് ഒക്കെ പിടിച്ച് മാനത്തേക്ക് നോക്കി നടക്കുന്നു. അവനെ തട്ടണ്ട എന്ന് കരുതി ഞാൻ വണ്ടി വെട്ടിച്ചു, പക്ഷെ സ്കിഡ് ആയി വീണു പോയി. അവൻ തന്നെ എന്നെ പിടിച്ച് ഹോസ്പിറ്റലിലേക്ക് എത്തിച്ചു" റാഷിക പറഞ്ഞു. അത് കേട്ടതും ആഷിക ചെറുതായി ഒന്ന് ടെൻഷൻ ആയി തുടങ്ങി.
"അപ്പൊ അവൻ ഏതൊക്കെ ആണ് നിന്നോട് ചോദിച്ചത്... അല്ല ഇതൊക്കെ എന്നായിരുന്നു സംഭവിച്ചത് എന്ന് ഓർമ്മയുണ്ടോ" ആഷിക ചോദിച്ചു.
"ഒന്ന് പൊടി 3 കൊല്ലം മുന്നേ അല്ലെ, എനിക്ക് ഒന്നും ഓർമ്മയുണ്ടോ"
"അവനെ പറ്റി വല്ലതും പറ എന്ന. കാണാൻ എങ്ങനെ, എന്താ പഠിക്കുന്നത് അങ്ങനെ എന്തേലും"
"എന്തിനാഡി അതൊക്കെ ഇപ്പൊ അറിഞ്ഞിട്ട്"
"പറയെടി..."
"അവൻ അത്യാവശ്യം പൊക്കം ഒക്കെ ഉണ്ട്, ഇരുനിറം... പിന്നെ... ബി.ടെക് കഴിഞ്ഞ് ഇരിക്കാൻ, MBA ചേരാൻ പോവാൻ... ക്ലീൻ ഷേവ് ആണ്... ക്ലീൻ ഷേവ്" റാഷിക പറഞ്ഞു. ആഷികക്ക് ആൾ അവൻ തന്നെ ആയിരുന്നു എന്ന് 100% ബോധ്യമായി. അവളുടെ ഉള്ളിൽ സംശയങ്ങൾ പുകഞ്ഞ് തുടങ്ങി.
"ഞാൻ അപ്പൊ എവിടെ ആയിരുന്നു... അല്ലെങ്കിൽ നീ ഏകദേശം ഒരു തീയതി പറയ്" ആഷിക ചോദിച്ചു.
"ഞാൻ എന്താടി ഇതൊക്കെ ഇങ്ങനെ ആലോചിച്ച് ഇരിക്കാനോ. അവൻ എന്താ പറഞ്ഞത്, എന്താ ഇട്ടത്" റാഷിക ചെറുതായി ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞു. അത് കേട്ടതും ആഷികയുടെ മുഖം മങ്ങി. റാഷിക അത് കണ്ട് അവളുടെ കൈകൾ ആശികയുടെ കൈകളിയ്ക്ക് ചേർത്തു, അവളെ നോക്കി കണ്ണ് അടച്ച് കാണിച്ചു.
"ഇനി ഞാൻ
💬 Comments
View all comments