Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
ചോദിക്കുന്നതിന് ഉത്തരം പറ. അവൻ ഇതൊക്കെ ആൺ പഠിക്കുന്നത് എന്ന് നിന്നോട് പറഞ്ഞോ, അതോ നീ എൻജീലും അറിഞ്ഞതാണോ, അതും അല്ലെങ്കിൽ വേറെ ആരോടേലും പറയുന്നത് കേട്ടത് ആണോ" ആഷിക ചോദിച്ചു.
"എന്നോടും അമ്മയോടും കൂടി പറഞ്ഞു. എന്താടി നിനക്ക് പറ്റിയത്, എന്തൊക്കെ ആടി ചോദിക്കുന്നത്" റാഷിക ചോദിച്ചു. ആഷിക വേഗം തന്നെ അവളുടെ അടുത്തേക്ക് നീങ്ങി അവളെ കെട്ടിപിടിച്ചു. ആഷിക അവളുടെ തല റാഷികയുടെ തോളിൽ തല ചായിച്ച് ഇരുന്നു. കാര്യം മനസ്സിലാവാതെ റാഷിക അവളുടെ മുടിയിൽ മെല്ലെ തലോടി, ആഷിക അതിന്റെ ഒപ്പം കടുത്ത ചിന്തകളിൽ മുഴുകി പോയി.
***************************************************************************************************
(ഹൃതികിന്റെ വീട്ടിൽ രാത്രി ആഷിക എത്തിയതിന് ശേഷം സംഭവിച്ചത്)
"നീ തന്നെ ആയിരുന്നു അല്ലെടി" ഹെൽമെറ്റ് ഊറി കളഞ്ഞപ്പോ അവളുടെ മുഖം കണ്ട അവൾ ചോദിച്ചു. അവൾ തല താഴ്ത്തി അവൾ അവന്റെ മുന്നിൽ നിന്നു. അവൻ കൈകൾ നേരെ അവളുടെ മുഖത്തിന് നേരെ പോയി, രണ്ട് കവിളും ഒരു കൈ കൊണ്ട് കൂട്ടിപ്പിടിച്ച് അവളുടെ മുഖം അവൻ ഉയർത്തി.
"നിന്റെ നാവ് ഇറങ്ങി പോയോടി... നീ എന്ത് ചെയ്താലും ഇനി അങ്ങോട്ട് മിണ്ടാതെ ഇരുന്ന് അങ്ങ് വാങ്ങിക്കും എന്ന് കരുതിയോ നീ" അവൻ ചോദിച്ചു. അവളിൽ നിന്നും ഒരു പ്രതികരണം ഒന്നും ഉണ്ടായില്ല, അവളുടെ മുഖം അവൻ ഉയർത്തി എങ്കിലും അവളുടെ കണ്ണുകൾ ഇപ്പോഴും താഴത്തേക്ക് തന്നെ ആയിരുന്നു. ഇതെലാം കണ്ട ശേഷം ദേഷ്യം കേറികൊണ്ടേ ഇരുന്ന അവൻ അവളെ മതിലിലേക്ക് തള്ളി ഇട്ടു, ശേഷം മുട്ട് കൈ മടക്കി അവൻ
💬 Comments
View all comments