0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]

Author : Malini Krishnan Read All Parts 787

നിന്നും കത്തി താഴത്തേക്ക് വീണു. അവൻ ഒരു ഞെട്ടലോഡ് കൂടി അവളെ നോക്കി, പക്ഷെ അവൾ ഇപ്പോഴും അവനെ നോക്കുന്നില്ല. അവൾ കൈ എടുത്ത് അവന്റെ നെഞ്ചിൽ ചോര വരുന്ന ഭാഗത് വെച്ചു.

"എനിക്ക് ഒരേഒരു കാര്യം അറിഞ്ഞ മതി, ഒരേഒരു കാര്യം... നീ റാഷികയെ പരിചയപെടുമ്പോ നിനക്ക് അറിയാമായിരുന്നോ അത് അവൾ തന്നെ ആയിരുന്നു എന്ന്. അതോ ഞാൻ ആണ് എന്നാണോ നീ വിചാരിത്..." അവൾ ചോദിച്ചു. ഹൃതിക്കിന് തല ചുറ്റുന്നത് പോലെ തോന്നി തുടങ്ങി. ഏത് ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും എന്ന് പേടിച്ചാണോ അവൻ ഇത്രയും കാലം ഒളിച്ചും മാറി നടന്നത് അതെ ചോദ്യം അവന്റെ മുന്നിൽ വീണ്ടും.

"ഞാൻ ആണ് എന്ന് വിചാരിച്ചിട്ടല്ലേ നീ അവളുടെ കൂടെ നിന്നത്... ഒന്ന് പറയടാ" അവൾ അവന്റെ കോളറിൽ കേറി പിടിച്ച ശേഷം ചോദിച്ചു. രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞു പക്ഷെ ആ മഴയത് അവർ അത് അറിഞ്ഞില്ല. അവൻ കൂടുതൽ ഒളിച്ച് കളിക്കാതെ അവൾ ചോദിച്ചതിന് തലയാട്ടി. അവളുടെ കൈകൾ അവന്റെ കോളറിൽ നിന്നും വീണു.

"ഞാൻ എല്ലാം പറയാം, ഇപ്പൊ വേണ്ട... ഇവിടെ വെച്ച് വേണ്ട. നീ വേഗം പൊക്കോ നമുക്ക് വേറെ എവിടേലും വെച്ച് കാണാം" ഹൃതിക് പറഞ്ഞു. അവൻ പറഞ്ഞത് ഒന്നും അവൾ കേട്ടില്ല, അവളെ ഒന്ന് തട്ടിയ ശേഷം ആയിരുന്നു അവൾ സ്വബോധത്തിലേക്ക് വന്നത്, അവൻ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു.

"നാളെ വൈകുനേരം... എന്റെ പഴയ കോളജിന്റെ മുന്നിൽ ഉള്ള കഫേ... നമ്മൾ പണ്ട് കാണാർ

💬 Comments

View all comments