0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]

Author : Malini Krishnan Read All Parts 759

പ്രാവിശ്യം ഇവിടെ വന്ന് വിജയിക്കാതെ പോയ അവൾ ഇനിയും വരും എന്ന് അവന് ഉറപ്പ് ആയിരുന്നു.

അവൾക്ക് വേണ്ടി ഉള്ള അവന്റെ കാത്തിരുപ്പ് ഇപ്പൊ മുതൽ ആരംഭിക്കുന്നു... അത് നീണ്ട് നീണ്ട് പാതിരാത്രി ആയി. റൂമിൽ ഉണ്ടായിരുന്ന കസേരയിൽ അവൻ തലയുടെ പിന്നിലായി കൈവെച്ച് കൊണ്ട് അവൻ ഇരുന്നു, അടിക്കടി അവൻ മടിയിൽ ഉണ്ടായിരുന്ന ഫോൺ എടുത്ത് സമയവും നോക്കികൊണ്ടേ ഇരുന്നു, സമയം 2 മണി ആവുന്നു.

കണ്ണുകൾ അവന്റെ മനസ്സിന് വിപരീതമായി അടഞ്ഞു കൊണ്ടേ ഇരുന്നു, എന്നാലും ചുറ്റും ഉള്ളത് എല്ലാം അവൻ അറിഞ്ഞുകൊണ്ട് ഇരുന്നു.

റൂമിലെ ഫാൻ കറങ്ങുന്നത്, ചീവീട് ചിലകുന്നത്, മഴ തുള്ളികൾ മേൽക്കൂരയിൽ വന്ന അടിക്കുന്ന ശബ്ദം എല്ലാം... ഇതൊന്നും അല്ലാത്ത ഒരു ഒച്ച അവൻ അറിഞ്ഞു, അവന്ടെ ചെവികൾ കൂടുതൽ കൂർപ്പിച്ചു, വെള്ളത്തിലൂടെ ടയർ പോവുന്നതും ഒരു വണ്ടിയുടെയും ഒച്ച അവൻ അറിഞ്ഞു. കണ്ണുകൾ മെല്ലെ അവൻ തുറന്നു, ഫോൺ എടുത്ത് അവൻ പോക്കറ്റിൽ ഇട്ടു, ഈ പരിസരത്ത് എവിടെയോ ആ വണ്ടി നിർത്തി എന്ന് അവൻ മനസ്സിലായി. റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓരോ ജന്നലിലൂടെയും അവൻ പുറത്തേക്ക് നോക്കാൻ തുടങ്ങി, ഒരു റെയിൻകോട്ടും ഇട്ട് വണ്ടിയിൽ ഇരുന്ന് തന്നെ ചുറ്റും നോക്കുന്ന ഒരാളെ അവൻ കണ്ടു. വേഗം തന്നെ ശബ്ദം ഉണ്ടാകാതെ അവൻ പടികൾ ഇറങ്ങി തുടങ്ങി. മുൻവശത് ഉള്ള വാതിൽ വഴി പോവണം എങ്കിൽ അമ്മയുടെ മുറിയുടെ മുന്നിൽ കൂടി പോവണം, അതുകൊണ്ട് അടുക്കള വഴി അവൻ പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു, അവന്റെ കൈകൾ അടുക്കളയിൽ

💬 Comments

View all comments