Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
സംസാരിക്കുന്നു" ലോഹിത് പറഞ്ഞു.
"ഞാൻ കുറച്ച് തിരക്കിൽ ആട, പിന്നെ പോവാം..." സമീർ മറുപടി കൊടുത്തു.
ഏതാനും മണിക്കൂറുകൾ ശേഷം അവളുടെ കോളേജിന്റെ മുന്നിൽ സമീറും ലോഹിതും. രണ്ട് പേരും ഉള്ളിൽ കേറീട്ട് എന്ത് ചെയ്യണം എന്ന് ഇതുവരെ ഒരു എത്തും പിടിയും ഇല്ല, എന്നാലും അവർ ആ വരാന്തയിലൂടെ അലയാൻ തുടങ്ങി. M.A. ഹിസ്റ്ററിയുടെ ക്ലാസ് എവിടെ ആണ് ഉള്ളത് എന്ന് അവർ തിരക്കി.
ഉച്ച കഴിഞ്ഞുള്ള ആദ്യ ക്ലാസ്സുകൾ ആരംഭിച്ച സമയം, വിജനമായ വരാന്ത, നട്ടുച്ച ചൂട്, ഇതിന്റെ ഇടയിൽ കൂടി അവർ എടുത്ത് വെക്കുന്ന ഓരോ കാൽചുവടും പ്രതിധ്വനിക്കുന്നു, വെയിലിൽ നിന്നും ചൂടിൽ നിന്നും അഭയം നൽകാൻ കുറച്ച് തൂണുകൾ. ഓരോ പടികെട്ടുകളായി അവർ കേറി തുടങ്ങി, ഹിസ്റ്ററി ക്ലാസ് തേടി കണ്ണുകൾ അലഞ്ഞു, കാലുകൾ അവയുടെ കൂടെ നീങ്ങി തുടങ്ങി. താഴെ ഉണ്ടായിരുന്നത് പോലെ കാലി ആയിരുന്നില്ല മുകളിലെ വരാന്ത, ഒരു മടിയും കൂടാതെ അവർ അവിടെ ഉണ്ടായിരുന്ന കുട്ടികളോട് ചോദിച്ചു, അവരും ഒരു മടിയും കൂടാതെ ഹിസ്റ്ററി ക്ലാസ്സിലെ പിള്ളേർ എല്ലാം ലൈബ്രറിയിൽ ആണ് എന്ന് പറഞ്ഞു.
ലോഹിതും സമീറും പുറത്ത് നിന്നും മെല്ലെ അകത്തേക്ക് നോക്കി, ഉള്ളിലേക്ക് കേറണം എങ്കിൽ ലൈബ്രറിയുടെ മുന്നിൽ ഇരിക്കുന്ന ലൈബ്രറിയേണ്ടേ അടുത്ത് ഒപ്പിട്ടിട്ട് കേറണം.
"ഞാൻ അയാളോട് എന്തേലും പോയി ചോദിക്കാൻ ആ ഗ്യാപ്പിൽ ഉള്ളിൽ കേറിക്കോളണം" ലോഹിത് സമീറിനിനോട് പറഞ്ഞു. അവൻ നേരെ ലൈബ്രേറിയണന്റെ അടുത്ത് പോയി എന്തോ സംസാരിക്കാൻ തുടങ്ങി. അയാളുടെ ശ്രെധ തെറ്റിയ ഗ്യാപ്പിൽ സമീർ ഉള്ളിലേക്ക് കേറി.
💬 Comments
View all comments