Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]
മാറ്റി വെച്ചേ ഈജി... പറ വീട്ടിൽ എല്ലാവര്ക്കും സുഖം അല്ലെ" അബ്ദുല്ലാഹ് ചോദിച്ചു. അവൻ ഓരോ വിശേഷങ്ങളായി പറഞ്ഞ് തുടങ്ങി.
"അല്ല മോനെ എന്തായി നിങ്ങളുടെ തീരുമാനം... അവളോട് ചോയിച്ചിട്ട് ആണെകിൽ ഒന്നും പറയുന്നതും ഇല്ല, നിങ്ങൾ ആണെകിൽ അതികം പരസ്പരം കാണുന്നതും ഇല്ല... മോന് അവളെ അത്ര അങ്ങോട്ട് പിടിച്ചില്ല അല്ലെ..." അയാൾ ചോദിച്ചു.
"അയ്യോ അതൊന്നും അല്ല അങ്കിൾ. ഇപ്പൊ കുറച്ച് തിരക്ക് ഒക്കെ ആയിപ്പോയില്ലേ അതുകൊണ്ട് ആണ്... പിന്നെ അവൾ ഇപ്പൊ കോളേജ് ഒക്കെ കഴിഞ്ഞിട്ട് അല്ലെ ഉള്ളു, മെല്ലെ മതി എന്ന് വെച്ചിട്ട് ആണ് അല്ലാതെ..." സമീർ മറുവപ്പടി കൊടുത്തു. അപ്പൊ തന്നെ ആയിരുന്നു അബ്ദുല്ലയുടെ ബീവി സൈറ ചായയുമായി വന്നത്, സമീർ അലൈല വരും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഒരു നിമിഷം മുമ്പ് വരെ.
"മോനെ അവൾ കുറച്ച് കൂട്ടുകാരികൾ ഒപ്പം പുറത്ത് പോയതാ" അവളുടെ ഉമ്മ പറഞ്ഞു. അവൻ അവരെ നോക്കി ഒന്ന് ചിരിച്ച് കൊണ്ട് തലയാട്ടി, ശേഷം ചായ എടുത്ത് കുടിച്ചു. പിന്നെ അവർ മൂന്ന് പേരും കൂടി അവിടെ ഇരുന്ന് ഓരോ വിശേഷങ്ങൾ പറഞ്ഞു.
"എന്ന ഞാൻ പോട്ടെ അങ്കിളേ..." സമീർ പറഞ്ഞു.
"മോൻ ഒരു കാര്യം ചെയ്യ്, നാളെ പണിയും കഴിഞ്ഞ് പോവുന്ന വഴിക്ക് ഇങ്ങോട്ട് കെർ അവൾ ഉണ്ടാവും നാളെ"
"അത് സാരമില്ല അങ്കിളേ, ഞാൻ പിന്നെ എപ്പോഴെല്ലം കണ്ടൊലാം"
"അത് പറഞ്ഞ പറ്റില്ല, നീ വരണം... പിന്നെ മോനെ ഇനി മുതൽ ഈ അങ്കിൾ വിളി വേണ്ട കേട്ടോ..." അയാൾ അവന്റെ
💬 Comments
View all comments