0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

Author : Malini Krishnan Read All Parts 725

രാത്രി വടക്കുംനാഥനിൽ പോവാം എന്നൊക്കെ പറഞ്ഞപ്പോ അങ്ങനെ തോന്നി, പക്ഷെ ഇതിപ്പോ ഉടുക്കാൻ ഉള്ള പണി ഒക്കെ ആലോചിക്കുമ്പോ ആണ് എനിക്ക്…” അവൾ പറഞ്ഞു.

“പിന്നല്ലാതെ തൃശൂർ വന്നിട്ട് ഇവിടെ കേറാതെ ആരും പോവില്ല ഗടിയെ… കൂറേ സിനിമ കാണുന്ന ഒരാൾ ആണെകിൽ രാഗം തീയേറ്ററിലും കേറാതെ ആരും പോവില്ല” ഹൃതിക് പറഞ്ഞു. അത് കേട്ടതും അവൾ അവന് നേരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“രാത്രി വീട്ടിൽ നിന്നും കഴിച്ച മതിയോ അതോ…” ഹൃതിക് ചോദിച്ച് തുടങ്ങി.

“പുറത്ത് നിന്നും കഴിക്കാം… എന്തിനാ നീ വെറുതെ, അല്ലെ” അവൾ ഒരു ആക്കിയ ചിരിയുമായി അവനോട് പറഞ്ഞു. ഇന്നലെ രാത്രി തന്നെ കഴിച്ച ഭക്ഷണം കുറ്റം പ്രണയണ്ടാലോ എന്ന് കരുതി അവൾ കഴിച്ചത് ആയിരുന്നു, അത് അത്ര നാനായിട്ടില്ല എന്ന് ഹൃതിക്കിനും അറിയാമായിരുന്നു, പരസ്യമായ ഒരു രഹസ്യം.

സന്ധ്യ സമയം ആയപ്പോഴേക്കും ഹൃതിക്കും ആഷികയും വടക്കുംനാഥനിൽ എത്തി, ഓരോരോ ഇടങ്ങളിലായി പോയി പ്രാർത്ഥിക്കാൻ തുടങ്ങി. ഒരു പച്ച കളർ ഷർട്ടും അതെ കര മുണ്ടും ഉടുത്ത് ആയിരുന്നു ഹൃതിക് വന്നത്, ആഷിക ഒരു പിങ്ക് സാരിയും. എല്ലാ ദൈവങ്ങളുടെയും മുന്നിൽ വെച്ച് അവർ മനസ്സുരുകി പ്രാർത്ഥിച്ചു, ഓരോ തവണ പ്രാർത്ഥിച്ച് കഴിയുമ്പോഴും അവർ പര്സപരം നോക്കി നിന്നു. അവിടെ മൊത്തം ഉള്ള കാറ്റും പച്ചപ്പും എല്ലാം ഒന്ന് അനുഭവിച്ച് കഴിഞ്ഞ തന്നെ പിന്നെ അവിടം വിട്ട് വരാൻ തോന്നില്ല. രണ്ട് പേരും കൈകൾ കോർത്ത് കൊണ്ട് അമ്പലത്തിന്റെ ചുറ്റും നടന്നു.

കൂത്തമ്പലത്തിന്റെ നാൾ മനോഹരമായ ഗോപുരങ്ങൾക്ക് അടുത്ത് കൂടി

💬 Comments

View all comments