Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]
എന്നൊന്നും അല്ലാ. ഇവിടുന്ന് രണ്ട് മണിക്കൂർ, ഞാൻ ആണെകിൽ മിക്കവാറും എല്ലാ ആഴ്ചയും വരുകയും ചെയ്യും. ചിരിച്ചേ പെണ്ണെ…” അവൻ ആഷികയെ നോക്കി പറഞ്ഞു, പക്ഷെ ഇപ്പോഴും ആ ചിരി വന്നിട്ടില്ല.
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… നീ എന്നോട് ദേഷ്യം പിടിക്കരുത്” അവൾ അവനോട് ഒരു അപേക്ഷ പോലെ പറഞ്ഞു. അവളുടെ മുഖത്ത് ഉണ്ടായിരുന്ന ഹൃതികിന്റെ ബലം കുറഞ്ഞ് തുടങ്ങി.
“എന്റെ അച്ഛന്റെ പേര് കാളിദാസ്. ഞാൻ ആണ്…” ആഷിക പറഞ്ഞ് തുടങ്ങി. അവന്റെ കൈ പൂർണമായും അവളുടെ മുഖത്ത് നിന്നും താഴത്തേക്ക് വീണു.
“അപ്പൊ നീ ഡയറക്റ്റ് ആയിട്ട് എല്ലാം ചെയ്യുന്നുണ്ടായിരുന്നു അല്ലെ. നീ കാരണം ജോലി പോയി, പക്ഷെ അത് വ്യക്തമായി പ്ലാൻ ചെയ്ത് ഒപ്പിച്ചത് ആയിരുന്നു അല്ലെ…” അവൻ പറഞ്ഞു. ഹൃതിക് മെല്ലെ അവളിൽ നിന്നും അകന്ന് നീങ്ങി.
“എടാ സംസാരിച്ച് തീർക്കാവുന്നതേ ഉള്ളു നീ എങ്ങോട്ടാ ഈ പോവുന്നത്…” അവൾ പറഞ്ഞു. അതും കൂടി കേട്ടപ്പോ അവൻ തിരിഞ്ഞ് നടന്ന പോവാൻ തുടങ്ങി. അവൾ അവന്റെ പുറക്കെ നടന്ന് പോയി.
“എന്താടാ ഈ കാണിക്കുന്നേ. എന്ത് പറഞ്ഞാലും അങ്ങോട്ട് മിണ്ടാതെ പോയ പ്രെശ്നം തീരുവോ…” അവൾ പറഞ്ഞു. നടത്തം നിർത്തി അവിടെ തന്നെ നിന്ന് ഒരു രോക്ഷമായ നോട്ടം മാത്രം ആയിരുന്നു അവന്റെ മറുപടി.
“എടാ ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… എനിക്ക് ഇതൊന്നും അല്ലാതെ വേറെ എന്താ പറയേണ്ടത് എന്നും അറിയില്ല” അവനെ അവിടെ തന്നെ ഒന്ന് നിർത്താൻ വേണ്ടി അവൾ പിന്നെയും ഓരോന്ന്
💬 Comments
View all comments