Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 3 [Malini Krishnan]
വെച്ചു ആളുടെ പേരും ഡീറ്റൈൽസും കണ്ട് പിടിച്ചിട്ട് ഉണ്ടായിരുന്നു. അവനെ വിളിച്ച കാര്യം പറയാം. അങ്ങനെ ഞാൻ അവനെ ഡൈൽ ചെയ്തു...
"ഹാലോ അളിയാ എന്തൊക്കെ ഉണ്ട് വിശേഷം. എന്റെ നമ്പർ ഒക്കെ ഇപ്പോഴും സേവ് ചെയ്ത വെച്ചിട്ട് ഉണ്ടോ." അവൻ ഫോൺ എടുത്തതും ഞാൻ പറഞ്ഞു.
"എന്താ മച്ചാ അങ്ങനെ ഒരു ടോക്ക് ഒക്കെ, ഞാൻ കുറച്ച ജോലി തിരക്കിൽ ആയി പോയെടാ അതാണ് വിളിക്കാൻ പറ്റാതെ ആയത്."
"ഓ ഡാ, ജോലിയും ഉത്തരവിധിത്വം ഒക്കെ ആയപ്പോ ആയപ്പോ മറന്നത് മോശം ആയി പോയി. എങ്ങനെ ഉണ്ടട ജോലിയും ലൈഫ് ഒക്കെ."
"ഒന്നും പറയണ്ട ഡാ, ഭയങ്കര സ്ട്രെസ് ആണ്. ട്രൈനിങ്ങിന് വന്ന ഞങ്ങളെ കൊണ്ട് ഇവിടെ ഉള്ള എല്ലാ പണിയും ചെയിപ്പിച്ചുകൊണ്ടിരിക്ക. ഇപ്പോഴേ മതിയായി, പക്ഷെ 6 മാസം കഴിഞ്ഞ ട്രെയിനിങ് തീരും അപ്പൊ ഇത്ര പണി ഇണ്ടാവില്ല എന്നാണ് സീനിയർസ് ഒക്കെ പറഞ്ഞത്."
"എന്ന പിന്നെ കുറച്ച അഡ്ജസ്റ്റ് ഒക്കെ ചെയ്ത പിടിച്ച നിക്. നീ പിന്നെ പണ്ടേ അഡ്ജസ്റ്റ് ചെയാൻ മിടുക്കാണ് ആണലോ അതുകൊണ്ട് വല്യ സീൻ ഇല്ല."
"ഡാ ഡാ, നീ വെറുതെ എന്നെ പറ്റി ഇല്ലാത്ത ഓരോ കാര്യങ്ങൾ പറഞ്ഞ നടന്ന ഇണ്ടാലോ."
"ലാബിൽ നമ്മൾ 4 പേർക്കും കൂടി ആകെ ഒരു ഓസ്‌സിലോസ്കോപ് ആയിരുന്നു ഉണ്ടായിരുന്നത്, അത് എടുത്തിട്ടിട്ട് നീ ശ്രുതിയുടെ ഗ്രൂപ്പിന് കൊടുത്തു. എന്നിട്ട് നീ ഞങ്ങളോട് നീ ഒരു ഡയലോഗ് അടിച്ചു 'ഇതൊന്നും വേണ്ടടാ നമുക് അഡ്ജസ്റ്റ് ചെയാം എന്ന്'. എന്നിട്ട് ലാസ്‌റ് സർ
💬 Comments
View all comments