Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 3 [Malini Krishnan]
ശെരിക്കും എങ്ങനെയാ ഇത് ചെയ്യണ്ടത് എന്ന് അറിയില്ല, പണ്ട് എന്റെ ഒരു പരിചയക്കാരൻ RTO വർക്ക് ചെയുണ്ടായിരുന്നു അങ്ങനെ ആണ് ഞാൻ പണ്ട് അതൊക്കെ ഒപ്പിച്ചത്, പക്ഷെ ഇപ്പൊ ആൾ അവിടെ അല്ല ജോലി ചെയുന്നത്." ഇത്രയും വായിച്ചപ്പോ തന്നെ എന്റെ എല്ലാ പ്രേതീക്ഷയും പോയി.
"പക്ഷെ ആ നമ്പർ എടുത്തിട്ട് RTO സൈറ്റിൽ അടിച് നോക്കിയപ്പോ പേരിന്റെ ചെറിയ ഒരു ക്ലൂ കിട്ടി, പക്ഷെ അഡ്രസ്സ് കിട്ടാൻ ഒരു രക്ഷയും ഇല്ല. *a**i*a ഇതാണ് പേര്. അപ്പൊ ഓൾ ദി ബേസ്ഡ് അളിയാ, പേരും അഡ്രസ്സും ഒക്കെ കണ്ടുപിടിച്ചിട്ട് പ്രതികാരം ഒക്കെ ചെയ്യ് എന്നിട്ട് എന്നെ വിളിച്ച അരീക്കാൻ മറക്കരുത്. പേര് കണ്ടുപിടിക്കാൻ എളുപ്പണിതിന് വേണ്ടി ഒരു ക്വിസ് പോലെ ഞാൻ നമ്മുടെ ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്."
"വിളിച് അരീകുന്നുണ്ട് നിന്നെ ഞാൻ..." എന്ന് റിപ്ലൈ കൊടുത്തു ഞാൻ. പേര് കണ്ടുപിച്ചതും ഇല്ല എല്ലാരേയും അറിയിക്കുകയും ചെയ്തു തെണ്ടി. പക്ഷെ പിന്നെ ഗ്രൂപ്പ് നോക്കിയപ്പോ അവൻ വേറെ ഒന്നും പറഞ്ഞിട്ട് ഇല്ല, ഈ പേര് കണ്ടുപിടിക്കുന്നവർക് സമ്മാനം ഉണ്ട് എന്ന് മാത്രമേ ഇട്ടിട്ടുള്ളു. ഇന്ന് രാത്രി അങ്ങനെ ഉറക്കം കളയാൻ എനിക്ക് ഒരു കാരണം കിട്ടി, അവളുടെ പേര് എന്തായിരിക്കും എന്ന് കണ്ടുപിടിക്കുക. തലങ്ങും വിലങ്ങും നടന്നും കിടന്നും ആലോചിച്ചിട്ട് എനിക്ക് അവളുടെ പേര് കണ്ടുപിടിക്കാൻ പറ്റിയില്ല. ഗൂഗിൾ അമ്മച്ചിയോട് ചോദിച്ചപ്പോഴും ഒന്നും കിട്ടിയില്ല, അവർക്ക് എന്റെ ചോദ്യം മനസ്സിലായോ ഇല്ലയോ എന്ന് പോലും എനിക്ക് ഉറപ്പില്ല. പിന്നെ ഹെഡ്‍ഫോണിൽ പാട്ടും കേട്ട് അവൾ ആണ് ആ
💬 Comments
View all comments