0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 3 [Malini Krishnan]

Author : Kambikathakal Read All Parts 147

ബൈക്കിൽ ഇരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടി ഫോൺ എടുത്ത് ഞാൻ വെറുതെ ചെവിയിൽ വെച്ചു.

https://youtu.be/I0BnHWozONw?si=QyEBE8_0t0f_jckQ

കുറച്ച അതികം സമയം കഴിഞ്ഞിട്ടും അവൾ ആ വഴി വരുന്നുണ്ടായിരുന്നില്ല. "അവൾ ഇനി വീട്ടിൽ നേരത്തെ എത്തി കാണുമോ, അങ്ങോട്ട് ജസ്റ്റ് ഒന്നു പോയി നോക്കിയാലോ." ഞാൻ മനസ്സിൽ ഓർത്തു. ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ട ശേഷം ശേഷം ഞാൻ വണ്ടി സ്റ്റാർട്ട് ചെയാൻ വേണ്ടി പോവുമ്പോഴേക്കും എന്റെ മുന്നിൽ ഒരു ബസ് വന്ന് നിർത്തി. നക്ഷത്രങ്ങൾ വെച്ചു പതിപ്പിച്ച ഒരു കൊലുസ്സിട്ട കാലുകൾ ആ ബസിൽ നിന്നും ഇറങ്ങി, എന്റെ കണ്ണുകൾ അല്ലാതെ വേറെയൊന്നും പ്രവർത്തിക്കുണ്ടായിരുന്നില്ല. ഇരുവഴികളും റോഡിന്റെ ഇരുവശത്തേക്കും നോക്കി അവൾ റോഡ് ക്രോസ്സ് ചെയ്തു. മുന്നിലോട്ട് നോക്കി തന്നെ അവൾ അവളുടെ വീട്ടിലേക്ക് നടന്നു പോയി, അവൾ പോവുന്നത് ഞാൻ പിന്നിൽ നിന്നും കണ്ട് ആസ്വദിച്ചു. എന്നെ ഒന്ന് നോക്കിയത് പോലും ഇല്ലാലോ എന്ന വിഷമം എനിക്ക് ഉണ്ടായിരുന്നു.

എന്റെ തോളിൽ ആരോ കൂറേ നേരമായി പിടിക്കുന്നുണ്ടായിരുന്നു, പക്ഷെ ഞാൻ ഏതോ മായാലോകത്ത് എത്തിയിരുന്നു. "ഡാ, ഡാ.." പെട്ടന് തിരിഞ്ഞ നോക്കി അവനെ കണ്ടപ്പോ ഞാൻ ഞെട്ടി, കിച്ചു ആയിരുന്നു.

"ഡാ കിച്ചു നീ എന്താ ഇവിടെ." ഒരു ഞെട്ടലോഡ് കൂടി ഞാൻ ചോദിച്ചു.

"ഞാൻ കുറച്ച അപ്പുറത് ഒരു കടയിൽ ചായ കൂടി വന്നത് ആയിരുന്നു, അപ്പോഴാണ് സ്ടാൽകിങ് ഒക്കെ തെറ്റ് ആണ് എന്ന് പറഞ്ഞ ഒരു തെണ്ടി ഇവിടെ ബസ് സ്റ്റോപ്പിൽ ആരെയോ കാത്തുനില്കുനത് കണ്ടത്." ഇനി എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവനെ നോക്കി ഒരു ചമ്മിയ ചിരി ഇട്ടു.

"ഒരു കൈയപദം നാറ്റിക്കരുത്." ഞാൻ കൈകൂപ്പി അവന്ടെ മുൻപിൽ നിന്നു.

എന്റെ കോളർ പിടിച്ചിട്ട് അവൻ പറഞ്ഞു "ആരെ കാണാൻ വേണ്ടിയാടാ പന്ന കോഴി നീ ഇവിടെ വന്ന നില്കുന്നത്."

"എടാ ഒക്കെ പറയാം ഞാൻ, നീ ഇന്ന് തറവാട്ടിലേക്ക് വരിലെ അച്ഛൻ വരുന്നുണ്ട്, അവിടുന്ന് എല്ലാം ഞാൻ പറഞ്ഞ തരാം." ഞാൻ ശബ്ദം കുറച്ചു അവനോട് പറഞ്ഞു.

💬 Comments

View all comments