0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]

Author : Malini Krishnan Read All Parts 536

വാലെന്റൈൻസ് ഡേയുടെ അന്ന് ആണ് ഞാൻ ഈ കാര്യം അരിഞ്ഞത്, അത് ഇപ്പൊ ഉപകാരം ആയി. ഫ്രണ്ട്ഷിപ്പിനെ വേണ്ടിയും സോറി പറയാനും ആണ് മഞ്ഞ റോസ്, നന്ദിയും ആരാധനയും അറിയിക്കാൻ ആണ് പിങ്ക് റോസ്."

"അപ്പൊ ചുവപ്പ് റോസ് ഇഷ്ട്ടം പറയാനും, എന്നാ പിന്നെ അത് കൊടുക്കണ്ടായിരുന്നോ, അല്ലാതെ ഇഷ്ടം ഉണ്ട് എന്ന് അവൾക് എങ്ങനെ മനസിലാവും ??"

"അത് ഞാൻ മനഃപൂർവം വെക്കാതെ ഇരുന്നതാ, നേരിട്ട് കാര്യം പറയുമ്പോ കൊടുക്കാം"

"ഡാ നിനക് കോൺഫിഡൻസ് അങ്ങോട്ട് ആകാശം വരെ എത്തിയാലോ, ഹൃതിക് 2.0 ആയോ നീ." കിച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു

"അങ്ങനെ ഒരു പെണ്ണിനെ കിട്ടാൻ വേണ്ടി സ്വഭാവം ഒന്നും ഞാൻ മാറില്ല, എന്തായാലും MBA എടുക്കുമ്പോ ഇന്റർവ്യൂവിൽ ഒക്കെ നന്നായി സംസാരിക്കണം, നന്നായി സംസാരിക്കണം എന്ന് പറയുമ്പോ കോൺഫിഡന്റ് ആയിട്ട്, പിന്നെ എല്ലാ കാര്യങ്ങളും അറിയണം, അപ്പൊ പിന്നെ ഈ കാര്യത്തിനും കൂടി അത് ഉപയോഗിക്കുന്നു."

"ഹോ ഹോ, ശെരി തമ്പ്രാ. അപ്പൊ കാര്യങ്ങൾ ഒക്കെ നന്നായി നടക്കട്ടെ, ഇനിയും പ്രോഗ്രസ്സ് ഉണ്ടായാൽ വിളിച് അറിയിക്കുക. അപ്പൊ ശെരി എന്നാ."

"ഓ.കെ ഡാ ഞാൻ വിളിക്കാം." എന്നും പറഞ്ഞ് ഞാൻ ഫോൺ വെച്ചു.

ഞാൻ ബാൽക്കണിയിൽ പോയി ഇരുന്നു. അവൾ എന്റെ ഗിഫ്റ് തുറന്ന് നോക്കിട്ട് ഉണ്ടാവുമോ, ഉണ്ടെകിൽ അത് കണ്ടിട്ട് ഇഷ്ടപെട്ടിട്ട് ഉണ്ടാവുമോ അതോ ദേഷ്യം പിടിക്കുക ആണോ ചെയ്തിട്ട് ഉണ്ടാവുക. നിലാവും നോക്കി ഞാൻ സ്വപ്നം കാണാൻ തുടങ്ങി.

????????????????????????????????????

അതെ നിലാവിന്റെ താഴെ അവൾ ഫോൺ ചെയ്ത് കൊണ്ടിരിക്കുക

💬 Comments

View all comments