0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Author : Malini Krishnan Read All Parts 622

എന്ന് പറയുമ്പോ..."

"ആ... ഓ... ഞാൻ ഇപ്പൊ അവളുടെ പേര് പറഞ്ഞ് പോയേനെ, കൊള്ളാലോ നീ" പ്രിയ മറുപടി തന്നു. പെട്ടന് ചോദിക്കുമ്പോ അറിയാതെ പേര് പറഞ്ഞ് പോയാലോ എന്ന് കരുതി ഇട്ട നമ്പർ ഫ്ലോപ്പ് ആയി.

"എന്തായാലും എന്റെ പേര് പ്രിയാ."

"ഓ നിങ്ങൾക്ക് ഒക്കെ പേര് ഉണ്ടല്ലേ. എന്റെ പേരും പിന്നെ പറഞ്ഞ മതിയെന്നാണ് അവൾ പറഞ്ഞത്."

"അപ്പൊ നിങ്ങൾ പരസ്പരം കാണുമ്പോ എന്താ വിളിക്ക, അല്ലെങ്കിൽ അവൾ നിന്നെ കണ്ടില്ല അവൾ കുറച്ച ദൂരെ ആണ് അപ്പൊ നീ അവളെ എന്ത് വിളിക്കും."

"അറിയില്ല, ഡി എന്ന് ഉറക്കെ വിളിക്കും അല്ലാതെ വേറെ ഒന്നും ഇല്ല." ഞാൻ പറഞ്ഞു. അങ്ങനെ എന്തക്കയോ പറഞ്ഞ് ഞങ്ങൾ നീതുവിന്റെ വീട്ടിൽ എത്തി. കൂറേ വളവും തിരിവും എല്ലാമായിട്ട് ആകെ കുഴപ്പിക്കുന്ന ഒരു യാത്ര ആണ് അവളുടെ വീട്ടിൽ പോവുക എന്ന് ഉള്ളത്, പല തവണ വന്നാലും ഇങ്ങോട്ടേക്കു വഴി തെറ്റും.

"ഹാ നിങ്ങൾ എത്തിയോ, കേറി വാ എല്ലാരും." നീതു ഞങ്ങളെ ഉള്ളിലേക്കു വിളിച്ചു. കിച്ചുവും അവിടെ ഉണ്ടായിരുന്നു, എത്രയും പെൺപിള്ളാരുടെ ഇടയിൽ എനിക്ക് ഒരു കൂട്ടിന്.

"ഇരിക്ക് എല്ലാരും, എന്താ നിങ്ങളുടെ ഒക്കെ പേര്" നീതു അവരോട് ചോദിച്ചു. എന്റെ മനസ്സിൽ ഒരു ലഡു പൊട്ടിയ ഫീൽ. അവൾടെ മുഖത്ത് ഒരു പരിഭവവും ഞാൻ ശ്രേധിച്ചു. അങ്ങനെ ഓരോരുത്തർ ആയി പേര് പറഞ്ഞു

"പ്രിയാ" "മീര" രണ്ടാളും പേര് പറഞ്ഞു. എന്നെ പോലെ തന്നെ അവളുടെ കൂട്ടുകാരികളും അവളെ ആകാംഷയോടെ നോക്കി.

"രമ്യ" എന്ന്

💬 Comments

View all comments