Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
വല്യ തെറ്റ് ആയിപോയി എന്നോട് ഒന്ന് ക്ഷേമിക്ക് നിങ്ങൾ..." അവൾ ശബ്ദം വളരെ താഴ്ത്തിട്ട് പറഞ്ഞു, എന്നിട്ടും അവരുടെ മുഖത്ത് ബാവവെത്യാസം ഒന്നും തന്നെ ഉണ്ടായില്ല.
"നിങ്ങൾ ഇങ്ങനെ മിണ്ടാതെ ഇരിക്കലെ, എന്നെ ഒന്ന് ചീത്ത വിളിക്ക എങ്കിലും ചെയ്യ്"
"വേണ്ടടി, നീയും നിന്റെ ചെക്കനും കൂടി എന്താ എന്ന് വെച്ച ചെയ്തോ... ഇത് ഇപ്പൊ കുറച്ച് ബിയർ കുടിച്ചതോണ്ട് അറിയാതെ വായെന്ന് വീണു പോയി, ഇനി ഇവർ ഇത് അല്ലാതെ വേറെ എന്തൊക്കെ ഒപ്പിച്ചിട്ട് ഉണ്ട് എന്ന് ദൈവത്തിന് അറിയാം" മീര പറഞ്ഞു.
"ഡി... എല്ലാം സെറ്റ് ആയിട്ട് പറയാം എന്ന് വെച്ചിട്ട. അല്ലാതെ ഞങ്ങൾ വേറെ ഒന്നും ഒപ്പിച്ചിട്ട് ഇല്ല, അവൻ ഡീസന്റ് ആണ്"
"ഓ അവനെ പറഞ്ഞപ്പോ അവൾക്ക് കൊണ്ടു" രമ്യ പറഞ്ഞു.
"എടി എനിക്ക് അവനെ ഇഷ്ടമാണ്, അവനും. കാരണം ഒന്നും എന്നോട് ചോദിക്കരുത്, എന്തോ കുറച്ച് കാലം കൂടെ പോയപ്പോഴും അവന്ടെ ഓരോ കളികളും സ്വഭാവും ഒക്കെ കണ്ടപ്പോ എനിക്ക്...
ഇനി ഇതൊക്കെ കഴിഞ്ഞ് കോളേജിലേക്ക് തിരിച്ച് പോവുമ്പോ ഒരു രണ്ട് ദിവസം ഞാൻ അവൻ പറയുമോ ഇല്ലേ എന്ന് നോക്കും. അവൻ ഇഷ്ടമാണ് എന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ അവനെ ഒന്ന് വട്ടം കറക്കും, എന്നിട്ട് ഞാൻ പറയും" ഇപ്പൊ തുറിച്ച് നോട്ടം മാറി എല്ലാരും ഒരു ഞെട്ടലോടെ അവളെ നോക്കി ഇരുന്നു.
"അത് ഇപ്പൊ എന്തിനാ, ചേച്ചിക്ക് ആദ്ധ്യേ അങ്ങോട്ട് പോയി പറഞ്ഞ പോരെ... സമയം കളയണ്ടേലോ"
"എന്നോട് ഇങ്ങോട്ട് പറയണം, എനിക്ക് ഓരോ ആഗ്രഹങ്ങൾ ഉണ്ടാവിലെ... അല്ലെങ്കിലേ
💬 Comments
View all comments