Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
ആയി. അവൾ അവിടുന്ന് ഇറങ്ങുന്നതിന് മുന്നേ അവിടെ എത്താൻ ഉള്ളതാണ്." ഇത് പറഞ്ഞിട്ടും എനിക്കാതെ കിടന്ന അവനെ പിടിച്ച് വലിച്ചുകൊണ്ട് ഞാൻ താഴത്തേക്ക് പോയി. പല്ല് തെക്കാൻ ഉള്ള ഉപകരണം ഒന്നും ഇല്ലാത്ത അവന്ടെ കൈയിൽ ഒരു പെയ്സ്റ്റും കൊടുത്ത് താഴെ ഉള്ള ബാത്‌റൂമിലേക്ക് വിട്ടു. കഴിക്കാൻ വേണ്ടി ഞാൻ ടേബില്ലും ഇരുന്നു, അമ്മയും കൂടെ ഉണ്ടായിരുന്നു. വളരെ നേരത്തേ എണീക്കുന്നത് കൊണ്ട് അമ്മ ആദ്യമേ കഴിച്ച് കഴിഞ്ഞിരുന്നു.
"മെല്ലെ മെല്ലെ കഴിക്കടാ, ആരും എടുത്തോണ്ട് പോവാൻ ഒന്നും പോവുന്നില്ല" എന്റെ ദിർത്തി വെച്ച് ഉള്ള തീറ്റ കണ്ടിട്ട് അമ്മ പറഞ്ഞു.
"എന്താണ് സർ ഇന്ന് വല്ലാത്ത സന്തോഷത്തിൽ ആണലോ" അമ്മ തുടർന്നു. അമ്മയെ നോക്കി ഒന്നുടെ ചിരിച്ചു എന്ന് അല്ലാതെ മറുപടി ഒന്നും കൊടുക്കാൻ എനിക്ക് ഉണ്ടായിരുന്നില്ല.
"വല്യ വല്യ കാര്യങ്ങൾ നടക്കാൻ പോകുന്ന ദിവസം അല്ലെ ചെറിയമ്മേ, അവൻ സന്തോഷിക്കട്ടെ. ഇന്ന് റിസൾട്ട് അറിയാലോ" ഒരു കൊനഷ്ട്ട് ടോണിൽ കിച്ചു വന്ന് പറഞ്ഞു.
"അടുത്ത ആഴ്ച്ച വരും എന്ന് ആണലോ പത്രത്തിൽ കണ്ടത്" അമ്മ പറഞ്ഞു. അടുത്ത ആഴ്ച ഇതൊക്കെ എന്തിനാ പത്രത്തിൽ വരുന്നേ... കാര്യം മനസ്സിലാവാതെ ഞങ്ങൾ രണ്ടാളും അമ്മയെ നോക്കി ഇരുന്നു.
"CAT എക്സാം എഴുതിയത് ഒക്കെ എന്റെ മോൻ ഓർമ്മയുണ്ടോ എന്തോ... പിന്നെ എന്തിനെ പറ്റിയാണ് നിങ്ങൾ പറഞ്ഞത്"
"അതല്ല ചെറിയമ്മക്ക് ഇങ്ങനെ ഇവനോട് മാത്രം സംസാരിച്ച് ഇരുന്ന മതിയോ വീട്ടിൽ, ഒരു ആളും കൂടി ആയാലോ വീട്ടിൽ" കിച്ചു എന്തോ വല്യ ക്ലൂ കൊടുത്ത പോലെ പറഞ്ഞു.
"സംസാരിക്കാൻ
💬 Comments
View all comments