0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

പെട്ടന് ഉള്ള ആ പ്രവർത്തിയിൽ എന്ത് ചെയ്യണം എന്ന അറിയാതെ ആഷിക അവിടെ നിന്നു, അവളെ തിരിച്ച് കെട്ടിപിടിച്ചില്ല. റാഷിക അവളുടെ കൈയിൽ പിടിച്ച് ഡൈനിങ്ങ് ടേബിളിലേക്ക് കൊണ്ടുപോയി. അവിടെ ഇരുന്ന് റാഷിക ഹോസ്പിറ്റലിൽ ആയ സമയത് കോളേജിൽ എന്തൊക്കെ നടന്നു എന്ന് ചോദിച്ചു, പിന്നെ ഓരോ വിശേഷങ്ങളും ചോദിച്ചു.

"ഹ്മ്മ്, നിനക്ക് ഞാൻ കുറച്ച് കഴിഞ്ഞിട്ട് ഒരാളെ പരിചയപ്പെടുത്തി തരാം" റാഷിക പറഞ്ഞു. വല്യ താല്പര്യം ഒന്നും ഇല്ലായിരുനെകിലും അവൾ പറയുന്നത് എല്ലാം ആഷിക കേട്ടിരുന്നു.

"മോളെ നീ അവനെ ഒന്ന് വിളിച്ച് നോക്ക്, അവനും കൂടി ഉള്ള ഫുഡ് പറഞ്ഞിട്ട് ഉണ്ടായിരുന്നു" അമ്മ ചോദിച്ചു. അവൾ നമ്പർ ഇല്ല എന്ന് പറഞ്ഞു. അപ്പൊ തന്നെ അമ്മ ഫോൺ എടുത്ത് നമ്പർ എടുത്തിട്ട് ഫോൺ അവൾക്ക് നേരെ നീട്ടി.

"അമ്മ വിചാരിച്ചത് അവൻ എന്റെ ഫ്രണ്ട് ആണ് എന്നാണ്, നിന്നോട് ആണ് ഞാൻ ഈ കാര്യം ആദ്യമായിട്ട് പറയുന്നത്... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ഇപ്പൊ വിളിക്കാം ഞാൻ അവനെ" എന്നും രാശിക ഫോൺ സ്‌പീക്കറിൽ ഇട്ട്. അവൾ പറയുന്നതിനെ എല്ലാം ആഷിക'ക് ഒരു പുഞ്ചിരി മാത്രം ആയിരുന്നു മറുപടി, ചുണ്ടുകൾ വിരിഞ്ഞെങ്കിലും അവളുടെ കണ്ണുകളിൽ ഒരു വികാരവും ഉണ്ടായിരുന്നില്ല. ഫോൺ ഫുൾ റിങ് ചെയ്തിട്ടും അവൻ ഫോൺ എടുത്തില്ല, രണ്ടാമത് വിളിച്ചപ്പോ സ്വിച്ചഡ് ഓഫും ആയിരുന്നു.

"ഇവൻ ഇത് എവിടെ പോയി... നമ്മൾ അന്ന് ഒരു കല്യാണത്തിന്റെ റിസപ്ഷൻ പോയിലെ, അന്ന് ആണ് ഞങ്ങൾ ആദ്യമായി കണ്ടത്. പിന്നെ അവനെ ഞാൻ ഒരു രണ്ട് മൂന്ന്

💬 Comments

View all comments