Chapter Title : പെരുമഴകാലം [Extended and Revised]
വിറ്റ വിവരം അമ്മ എന്നോട് പറഞ്ഞിരുന്നു. അത് കൊണ്ട് സസ്പെൻസ് ആയി വാങ്ങിയ ചെയിൻ കണ്ടവൾ വാ പൊളിച്ചു.
“ചേട്ടാ സൂപ്പർ അടിപൊളി.”
സന്തോഷം കൊണ്ട് എന്തൊക്കെയോ അവൾ പറഞ്ഞു. അതവളുടെ കയ്യിൽ അണിഞ്ഞപ്പോ കുറച്ചു കൂടി സൗന്ദര്യം കൂടിയത് പോലെ എനിക്ക് തോന്നി.
“എന്നാ അമ്മേ ഞങ്ങൾ പോയിട്ട് വരാം. ഉച്ചക്ക് എത്തുമോ എന്നാ റിയില്ല അമ്മ കഴിച്ചോളൂ ഞങ്ങളെ എന്തായാലും കാക്കണ്ട.”
“സൂക്ഷിച്ചു പോണേ മക്കളെ.”
“ഓട്ടോ പിടിച്ചാണ് പോകുന്നത്. “
“ശരി.”
മുറ്റത്തേക്ക് ഇറങ്ങിയതും ചെറുതായി മഴ തുടങ്ങി. കയ്യിലെ കുട നിവർത്തി അവളും ഞാനും ചേർന്ന് നടന്നു.
റോഡിലൂടെ പോകാതെ വയലിന്റെ ഓരം പിടിച്ച് നടന്നാൽ മൈൻ റോഡ് എത്തും അവിടുന്ന് എപ്പോഴും വണ്ടി കാണും അതും കണക്ക് കൂട്ടി ഞങ്ങൾ അത് വഴി നടന്നു.
“ഇഷ്ട്ടയോ?
വലത് കൈകൊണ്ട് ഇടുപ്പിൽ പിടിച്ച് ഞാൻ ചോദിച്ചു. കൈ മുകളിലേക്ക് പൊക്കി ഒന്ന് ഇളക്കി കൊണ്ടവൾ പറഞ്ഞു.
“മഹ്. നല്ല മോഡൽ അടിപൊളി.”
“ഇനിയിത് വിക്കാൻ കൊടുക്കേണ്ട.”
“തൊട്ടാൽ കൈ ഞാൻ വെട്ടും.”
“അയ്യോ. “
ചിരിച്ചു കൊണ്ട് ഞാനവളെ ചേർത്ത് പിടിച്ചു. മഴയും കൂടിയപ്പോ അവളുടെ സൈഡും എന്റെ ഇടത് ഷോൾഡറും നനയാൻ തുടങ്ങി.
“മഴ കൂടുകയാണല്ലോ ചേട്ടാ?
“ഈ മഴയത്ത് ബൈക്ക് എടുത്ത് എങ്ങോട്ട് പോകാനാണ്?”
“പിന്നെ എന്നും മഴയല്ലേ?“
മെയിൻ റോഡ് എത്തിയപ്പോഴേക്കും രണ്ട് മൂന്ന് പരിചയക്കാരെ കണ്ടു. അവരോടെല്ലാം കുശലം പറഞ്ഞു ഞങ്ങൾ.
അവിടന്നൊരു ഇരുപതു കിലോമീറ്റർ ഉണ്ട് യമഹ ഷോറൂമിലേക്ക് അങ്ങോട്ട് ഒരു ഓട്ടോയും പിടിച്ച് യാത്രയായി.
വണ്ടിയുടെ വിലയും മറ്റും അന്വേഷിച്ച് ഞങ്ങൾ ബൈക്ക് നോക്കാനായി താഴേക്കിറങ്ങി.
“മാഡം കളർ ഏത് വേണം?”
അയാളുടെ ചോദ്യം കേട്ട് കാർത്തിക എന്നെ ഒന്ന് നോക്കി.
“ചുവപ്പ്. അതല്ലേ ചേട്ടനും ഇഷ്ട്ടം?”
“എനിക്ക് നീലയും ഇഷ്ടമാണ്.”
വന്ന പാടെ അവൾ നീല നിറത്തിലുള്ള ബൈക്കിലേക്ക് നോക്കുന്നത് ഞാൻ കണ്ടിരുന്നു. അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു.
“അപ്പൊ നീല എടുക്കാം.”
“ആയിക്കോട്ടെ.”
“ഞങ്ങൾക്ക് എപ്പോ കിട്ടും?”
“സർ റെഡി
💬 Comments
View all comments