0%

Chapter Title : പെരുമഴകാലം [Extended and Revised]

Author : kkwriter2024 Read All Parts 145422

വരുമെന്ന്.”

സന്തോഷത്തോടെ അവനത് പറഞ്ഞപ്പോ തെല്ല് സംശയത്തോടെ തന്നെ ഞാൻ ചോദിച്ചു.

“എന്തുവാടാ വീട്ടിൽ അറിയാൻ പാടില്ലാത്ത സാധനം?”

“ഒന്നുല്ല ഏട്ടാ. വീട്ടിൽ കൊടുത്താൽ ഉമ്മ എടുത്ത് പെങ്ങൾക്ക് കൊടുക്കും. അവൾക്ക് കിട്ടില്ല അതാ.”

“ഉം.”

“പിന്നെ ഇവിടെ ആരോടും പറയല്ലേ. അല്ലങ്കിലെ എന്നെ കണ്ടൂടാ.”

“ഇല്ലടോ താൻ എന്തുവാന്ന് വെച്ച വാങ്ങിച്ച് വാ. പെട്ടി കെട്ടണം നാളെ രാവിലെ സമയം കിട്ടില്ല.”

“അതൊക്കെ റെഡിയാ.”

“എന്നാ എടുത്ത് വെച്ചോ എന്റെ പെട്ടിയിൽ.”

“ആഹ്. “

അവൻ പോകുന്നതും നോക്കി ഞാൻ ചിരിച്ചു. പാവം ചെക്കനാണ് കല്യാണം കഴിഞ്ഞ പുതുമോടി കഴിയും മുൻപ് തിരിച്ച് ഗൾഫിൽ വന്ന് കരച്ചിലും പിഴിച്ചിലും ആയിരുന്നു രണ്ട് മാസം.

പിറ്റേന്ന് യാത്രയാക്കാൻ വരുന്ന സമയത്ത് അവനോട് ഞാൻ ആരും കേൾക്കാതെ ചോദിച്ചു.

“ടാ എന്താ നീ വാങ്ങിയത്. സത്യം പറഞ്ഞോ.”

“ഒന്നുല്ല ഏട്ടാ. അതൊരു മേക്കപ്പ് സെറ്റ് ആണ്. പിന്നെ ഒരു ഡ്രസ്സും.”

“എന്നാ ഇത് നേരത്തെ പറഞ്ഞൂടെ?” അവനെ നോക്കി ചിരിച്ചു ഞാൻ പറഞ്ഞു.

“ചേട്ടന് ഞാൻ നമ്പർ അയച്ചിട്ടുണ്ട് പോകുമ്പോ വിളിക്കണം അവരെ.”

“ആ വിളിക്കാം.”

എല്ലാവരും കൂടി സന്തോഷത്തോടെ എന്നെ എയർപോർട്ടിൽ അയച്ച് തിരിച്ചു പോയി. എല്ലാം ഒക്കെ ആയതിന് ശേഷം ഞാൻ വീട്ടിലേക്ക് വിളിച്ചു.

“ഹലോ.”

“ടീ നീ എപ്പോ വന്നു?” അമ്മയുടെ ഫോൺ കാർത്തിക എടുത്തപ്പോ ഞാൻ ചോദിച്ചു.

“ഞാനിന്ന് രാവിലെ. ഏട്ടൻ കയറിയോ?”

“ഇതാ എല്ലാം ഒക്കെയായി അരമണിക്കൂർ. അതിനുള്ളിൽ പോരും.”

“ഞങ്ങൾ എപ്പോഴാ എത്തേണ്ടത്?”

“ഞാൻ അഖിലിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവൻ വരുമ്പോ കയറിപോരെ.”

“ഓഹ്. ഇക്കുറി ഞാൻ പറഞ്ഞത് വാങ്ങി തരണം ട്ടാ.”

“എന്തോന്ന്?

“സ്കൂട്ടർ.”

“നിന്റെ കെട്ടിയോൻ ഇല്ലേ, അവന് വാങ്ങികൊടുത്ത ബൈക്കിന്റെ അടവ് ഇപ്പോഴാ കഴിഞ്ഞത്.”

“രഞ്ജിത്തേട്ടന് വാങ്ങി കൊടുക്കാൻ ഞാൻ പറഞ്ഞോ?”

“ഇല്ല പറഞ്ഞില്ല. എന്റെ ഒരേയൊരു പെങ്ങൾ അല്ലെ? അവളുടെ കെട്ടിയോന് ഒരു ബൈക്കു വാങ്ങി കൊടുത്ത അവൾക്ക് സന്തോഷം ആകുമല്ലോ എന്ന് കരുതി വാങ്ങിയതാ. ഇപ്പൊ എനിക്കായി കുറ്റം.”

“കുറ്റമല്ല. എനിക്കും ഓടിക്കാൻ പറ്റുന്ന

💬 Comments

View all comments