0%

Chapter Title : പെരുമഴകാലം [Extended and Revised]

Author : kkwriter2024 Read All Parts 145422

ബൈക്ക് വാങ്ങിയാൽ മതിയായിരുന്നു.”

“അതിന് ആ തെണ്ടിയല്ലേ പറഞ്ഞത് പൾസർ മതി എന്ന്.”

“വേണ്ടട്ടോ. ഏട്ടനെ ചീത്ത വിളിച്ചാൽ ഉണ്ടല്ലോ?”

“അപ്പോ നമ്മ പുറത്ത്. ആയിക്കോട്ടെ.”

“പ്രകാശേട്ട. ങ്ഹും.ങ്ഹും. ഞാനെല്ലാവരോടും പറഞ്ഞു ചേട്ടൻ വന്ന സ്കൂട്ടർ വാങ്ങുമെന്ന്.”

“എന്നെ അങ്ങു കൊല്ലടി.”

“എന്നാ വേണ്ട.”

“ഇനി അതിന് മുഖം വാട്ടണ്ട വാങ്ങാം. അല്ല എന്നിട്ട് എന്തിനാ നിനക്ക് കാണാനോ?”

“പഠിക്കണം.”

“എന്നാ പഠിച്ചിട്ട് പോരെ വാങ്ങൽ?”

“ചേട്ടൻ എത്ര മാസം ഉണ്ടാവും ഇവിടെ?”

“രണ്ട്. എന്തേ?”

“രാത്രി കള്ള്കുടി. പകൽ എനിക്ക് പഠിപ്പിച്ചു തരുന്നു. എന്തേ?”

“ആ ബെസ്റ്റ്. ലീവേ രണ്ട് മാസം തന്നെ കിട്ടിയത് കാൽ പിടിച്ചിട്ട. കയ്യോ കാലോ ഒടിഞ്ഞാൽ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും വേണം ശരിയാവാൻ. മോള് വേറെ വല്ല വഴിയും നോക്ക്.”

“നോക്കിയതാ. രഞ്ജിത്തേട്ടൻ പറഞ്ഞത് ചേട്ടൻ പഠിപ്പിക്കുക ആണങ്കിൽ നോക്കാം എന്നാ. വേറെ ഒരു വഴിയും നോക്കണ്ട എന്ന്.”

“എന്റെ പൊക കണ്ടിട്ടേ നിങ്ങൾ അടങ്ങു അല്ലെ?”

“എന്നാ ശരി. ഞാനിത് എല്ലാവരോടും പറയട്ടെ.”

എന്റെ മറുപടി കേൾക്കാൻ ഒന്നും നിൽക്കാതെ അവൾ ഫോൺ വെച്ചു ഓടി.

എന്റെ ഒരേയൊരു പെങ്ങളുട്ടി ആണ് കാർത്തിക. അച്ഛൻ ഇല്ലാത്ത അവൾക്ക് എല്ലാം ഞാനായിരുന്നു ഒന്നര കൊല്ലം മുൻപ് അവളുടെ കല്യാണത്തിന് വന്നതാ ഞാൻ. അളിയൻ നാട്ടിൽ തന്നെ തയ്യൽ ഷോപ്പ് ആണ്. ഈ കാര്യം വന്നപ്പോ പ്രവാസി അല്ലെന്ന് അറിഞ്ഞ ഉടനെ കെട്ടിക്കോ ഒന്നും നോക്കണ്ട എന്ന് പറഞ്ഞത് ഞാനാ. അതിന് വീട്ടിൽ മറുവാക്ക് ഇല്ലായിരുന്നു.

ഇത് വരെ മക്കൾ ആയിട്ടില്ല. അവർക്ക് ചിലപ്പോ ഉടനെ വേണ്ടന്ന് വെച്ചതാവും, അവൾ ചെറുപ്പമല്ലേ അതാകും എന്നൊക്കെ കരുതി ഞാനാ വിഷയം വിട്ടു. അമ്മയ്ക്ക് ഇപ്പൊ നടക്കാൻ തീരെ വയ്യ. എന്നോട് പെണ്ണ് കെട്ടാൻ പറഞ്ഞിട്ട് മതിയായി കാണും അവർക്കെല്ലാം. ഇപ്പൊ ആരും അക്കാര്യം പറയാറില്ല.

രഞ്ജിത്തും കാർത്തികയും അമ്മയുടെ കൂടെ തന്നെ ആയതിനാൽ എനിക്ക് അമ്മ ഒറ്റയ്ക്ക് ആണെന്ന പേടിയും ഇല്ല. കെട്ടാൻ പറയുന്നവരോട് മുപ്പത്തിനാല് കഴിഞ്ഞ എനിക്ക് ഇനിയും സമയം ഉണ്ടെന്ന എന്റെ

💬 Comments

View all comments