0%

Chapter Title : പെരുമഴകാലം [Extended and Revised]

Author : kkwriter2024 Read All Parts 151426

മറുപടി.

രണ്ട് ലിറ്റർ കള്ളും വാങ്ങി എയർപോർട്ടിന് പുറത്ത് ഇറങ്ങിയ എന്നെ കാത്ത് എല്ലാവരും നിന്നിരുന്നു. അമ്മയെ കൂടി കണ്ടപ്പോ എനിക്ക് സന്തോഷമായി.

“ആഹ് അമ്മയും വന്നോ?”

ഓടി ചെന്ന് ഞാൻ അമ്മയെ കെട്ടിപിടിച്ചു ചോദിച്ചു.

“ഇവൾ സമ്മതിക്കാതെ വന്നതാ മോനെ.”

“പിന്നെ അമ്മയെ ഒറ്റയ്ക്ക് ഇരുത്തി ഈ രാത്രി ഞാൻ ഇങ്ങ് വരികയല്ലേ.”

“അത് ശരിയാ അമ്മേ.”

ഞാൻ കാർത്തികയുടെ ഒപ്പം കൂടി .

“അളിയോ എന്തുണ്ട്?”

“നല്ലതേ.”

“ഇതാ നേരത്തെ എത്തിയാൽ ഇന്ന് തന്നെ.“

കയ്യിലെ കുപ്പി അളിയനെ ഏൽപ്പിച്ചു ഞാൻ പറഞ്ഞു. ഒളികണ്ണിട്ട് നോക്കി കാർത്തിക ചുണ്ട് കോട്ടി പറഞ്ഞു.

“ഇതിനൊക്കെ പൈസ ഉണ്ട്.”

“പിന്നെ എന്തിനാ ഇല്ലാത്തത്?

അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“ബൈക്ക്.”

എന്റെ ചെവിയിൽ ആണത് പറഞ്ഞത്.

“അത് ഉറപ്പിച്ചോ.”

ഞാനും അവളുടെ ചെവിയിൽ ആണ് പറഞ്ഞത്.

“എന്താണ് അളിയാ ഉപദേശം ആണോ?”

“ഹേയ്. സോപ്പ്.”

“ഹഹഹ്ഹ. മനസ്സിലായി മനസ്സിലായി.”

പെട്ടി കാറിലേക്ക് കയറ്റുമ്പോ രഞ്ജിത് ചിരിച്ചു കൊണ്ട് പറഞ്ഞു.

“ചേട്ടാ പ്രകാശേട്ടൻ കുടിച്ചിട്ടുണ്ട്.”

കണ്ണുരുട്ടി എന്തോ വലുത് കണ്ടുപിടിച്ച മട്ടിലവൾ വിളിച്ചു പറഞ്ഞു.

“ഫ്ളൈറ്റിൽ നിന്ന് രണ്ടെണ്ണം അതെന്താവാനാ. അതിന് നീ കിടന്ന് കാറി അമ്മയെ അറിയിക്കണോ?”

എനിക്ക് കയറാൻ മുന്നിലെ ഡോർ തുറന്ന അളിയനോട് ഞാൻ പിന്നിലിരിക്കാം എന്ന് പറഞ്ഞു. അഖിൽ ആണങ്കിൽ മിണ്ടിയും പറഞ്ഞും പോകാം. ഇത് അവന് ഓട്ടം ഉള്ളത് കൊണ്ട് വേറെ ആരെയോ ആണ് വിട്ടത്.

അമ്മയും കാർത്തികയും ഇരുന്നപ്പോ തന്നെ ബാക്ക് ഫുൾ. എനിക്കിരിക്കാൻ വേണ്ടി കാർത്തിക ഒന്ന് ഒതുങ്ങിയപ്പോ അമ്മയ്ക്ക് ഇരിക്കാൻ ബുദ്ധിമുട്ടായി. ഞാനൊരു വിധം കയറി ഇരുന്ന് ഡോർ അടച്ചു നടുവിൽ ഇരുന്ന കാർത്തിക ഒന്ന് മുൻപോട്ട് കയറി ഇരുന്ന് കുറച്ചു സ്ഥലം തന്നു. അതും സ്വിഫ്റ്റ് ഡിസയർ എങ്ങനെ ഇരിക്കാൻ പറ്റും മൂന്ന് പേർക്ക് സുഖമായി?

എന്തായാലും വേണ്ടില്ല രണ്ട് മണിക്കൂർ അല്ലെ എന്ന് കരുതി ഞാൻ സീറ്റിലേക്ക് ചാരി. പുറത്തേക്ക് ഇറങ്ങിയ ഉടനെ തുടങ്ങി ഭയങ്കര മഴ. കണ്ണ് കാണാൻ കൂടി പറ്റുന്നില്ല.

💬 Comments

View all comments