Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]
തന്നെ കിടന്നുറങ്ങട്ടെ.... മാത്രമല്ല അഥവാ പറഞ്ഞാൽ കേൾക്കുന്നവരുടെ മനസ്സിൽ നിന്നെക്കുറിച്ച് ഒരു സഹതാപം വളർന്ന വരികയും ചെയ്യും.... സഹതാപം നല്ല ഫ്രെണ്ട്ഷിപ്പിനിടയിൽ വേണ്ട.... ശരിയുമല്ല .... ഇഷ്ടം ... പരസ്പരം ഷെയറുചെയ്യാൻ കഴിയുന്ന ഇഷ്ടം അതാണ് സൗഹൃദത്തിന്റെ ബലം.... അതിന് ഭൂതകാലത്തിന്റെ ഇരുള് വേണ്ട ... ഇന്നിന്റെ വെളിച്ചവും നാളെയുടെ പ്രതീക്ഷയും മാത്രം മതി... ചിലതെല്ലാം രഹസ്യങ്ങളായി തന്നെ ഇരിക്കേണ്ടതാണ്....
അവർ ഒന്ന് നിർത്തി....
പിന്നെ നിന്റെ കാര്യം.... 'നിന്റെ 'അമ്മ മരിച്ചു.... അതെന്തിനാണെന്ന് നിനക്കറിയില്ല..... അത് വഴി നഷ്ടപ്പെട്ടതായി നീ തന്നെ ചിന്തിച്ച് കൂട്ടിയ ചിലതാണ് നിന്നെ ഇപ്പോഴും ഭരിക്കുന്നത്... സത്യത്തിൽ അങ്ങിനൊന്നില്ല.... നിനക്കെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ...... ആരെങ്കിലും നിന്നെ അവഗണിച്ചു എന്ന് നിനക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് ഒന്നും നിന്റെ അമ്മയേക്കാൾ വലുതല്ലെന്ന് ഓർക്കുക.... പരിഹാസങ്ങളും അവഗണനകളും .... ഇപ്പോഴും അങ്ങിനൊന്നുണ്ടെങ്കിൽ ... നിന്റെ തോൽവി മൂലമോ.... നിന്റെ തെറ്റുകൾ കൊണ്ടോ അല്ല എന്ന സത്യം നീ മനസ്സിലാക്കണം.... അവയെല്ലാം നിന്റെ മേൽ വന്ന് വീണതാണ്.... അതും നിന്റെ തിരിച്ചറിവില്ലാത്ത പ്രായത്തിൽ.... അവ ഇപ്പോൾ നിലനിൽക്കുന്നുണ്ടാവില്ല എന്ന് മാത്രമല്ല... ആളുകൾ ആ കാര്യങ്ങൾ ഒക്കെ എപ്പോഴേ മറന്ന് കാണും..... സ്വന്തം പ്രിയപ്പെട്ടവരുടെ ഓർമ്മ ഒരു മാസത്തിനപ്പുറം കൊണ്ട് നടക്കാത്തവരാണ് നമ്മുടെ ആളുകൾ..... പിന്നെയാണ്... നാട്ടിലെ ഒരു എട്ട് വയസ്സ്കാരന്റെ കാര്യം.... നീ സമാധാനമായി കാര്യങ്ങൾ ഒന്ന് വിലയിരുത്ത് ..... എന്നിട്ട് ചിന്തിക്ക് എന്താണ് ശരി എന്ന് .....
അവർ പറഞ്ഞ് നിർത്തി.... പിന്നെ പറഞ്ഞു....
ഒരു കാര്യം ശ്രദ്ധിക്കണം.... നീ നിന്റെ ദിനചര്യകളിൽ.... പഠനത്തിൽ.... എല്ലാം
💬 Comments
View all comments