Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
പറയണ്ട.... കൃഷ്ണേട്ടാ... ഉണ്ണിക്കറിയില്ലല്ലോ അവൾക്കിങ്ങനെ ഒരു അസുഖമുള്ളത്... അവൻ കളിയായി ചെയ്തതാവും.... വാ
എന്നാലും ....
ഒന്നുമില്ല കൃഷ്ണേട്ടാ.... അവൾ ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ തീരും... വാ....
ഞാനപ്പൊഴും അതെ ഇരുപ്പ് തുടരുക ആയിരുന്നു..... എന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് പിടികിട്ടിയില്ല..... കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു.....
മോനെ.... ആന്റി എന്റെ അടുത്തിരുന്നു എന്നെ വിളിച്ച്.... ഞാൻ മെല്ലെ മുഖം ഉയർത്തി ... എന്ത് പറയണമെന്ന് സംശയിച്ച് നിന്നു ....
മോൻ പേടിച്ച് പോയോ..... അവൾക്കിത് ഇടക്കിടക്ക് വരുന്നതാ.... അമിതമായി സന്തോഷിച്ചാലും സങ്കടം വന്നാലും പിടിച്ചാലും എല്ലാം ഇങ്ങിനുണ്ടാവും... കുറച്ച് നാളായി കുഴപ്പമില്ലായിരുന്നു.... ഇപ്പോൾ നീ വരുന്നു എന്നറിഞ്ഞ് അവൾ വളരെ സന്തോഷത്തിലായിരുന്നു..... അതിന്റെ പ്രശ്നമാ .... മോൻ പേടിക്കണ്ട.... അവൾ ഒന്നുറങ്ങിയാൽ ശരിയാകും... മോനെണീറ്റ് ഫ്രെഷാക് നമുക്ക് ഊണ് കഴിക്കാം....
എനിക്ക് അറിയില്ലായിരുന്നു.... ആന്റി ... ഞാൻ വിങ്ങിപ്പൊട്ടി....
സാരമില്ലെടാ..... അവൾ നിന്റെ കുഞ്ഞിപ്പെങ്ങളല്ലേ.... നീ സങ്കടപ്പെടേണ്ടാ... അവൾക്കിപ്പോ സുഖാവും ....
ആന്റിയുടെ വാക്കുകൾ എന്നെ വീണ്ടും സങ്കടപ്പെടുത്തി.... എന്റെ കുഞ്ഞിപ്പെങ്ങൾ.... !!!!!!!!!!!!!!! ഞാൻ വീണ്ടും വിങ്ങിപ്പൊട്ടി...
സാരമില്ല ഉണ്ണീ. അവരെന്നെ പിടിച്ചുയർത്തി... എന്റെ കണ്ണ് തുടച്ചു.... എന്നിട്ടെന്നെ തള്ളി മുറിക്കകത്താക്കി....
കണ്ടില്ലേ.. .അവൾക്കൊരു കുഴപ്പവുമില്ല...ഒന്നുറങ്ങി എണീക്കുമ്പോൾ ശരിയാകും നീ വിഷമിക്കണ്ട....
സാരമില്ല ഉണ്ണീ നീ അറിഞ്ഞുകൊണ്ടല്ലല്ലോ... ? അച്ഛനെന്നെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.... നീ ഫ്രഷായി താഴേക്ക് വാ.... അവളെ ശല്യപ്പെടുത്തണ്ട... ഉറങ്ങട്ടെ...
അച്ഛനും ആന്റിയും പുറത്തേക്ക് പോയി.... ഞാൻ കസേര വലിച്ചിട്ട് കട്ടിലിന്നരുകിൽ ഇരുന്നു.... അവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.... ക്ഷീണത്താൽ വരണ്ടിരിക്കുന്നു.... ചുവന്ന ചെറിയ
💬 Comments
View all comments