Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
സാരമില്ല അച്ഛാ.... എല്ലാം നമുക്ക് ശരിയാക്കാം.... പക്ഷെ ഇനി അധിക കാലം പറ്റില്ലല്ലോ എന്ന കുഴപ്പമുണ്ട്....
ങ്ഹേ അതെന്താ....
അതെന്താ ഉണ്ണിയേട്ടാ.... രണ്ടുപേരും ഒന്നിച്ച് ചോദിച്ചു....
ഇവളുമാരെ കെട്ടിക്കാറായി വരുവല്ലേ... സ്റ്റെപ് ബ്രദറാണെങ്കിലും ഇവളുമാരെ കെട്ടി പിടിച്ച് നടന്നാൽ ആൾക്കാർ അതുമിതും പറയും....
നീ ഒന്ന് പോടാ... അവർ കുഞ്ഞുങ്ങളല്ലേ.... അച്ഛൻ ചിരിച്ചുതള്ളി....
ഉണ്ണിയേട്ടാ..... ദിവ്യ എന്നെ കൈ ബലമായി വിടുവിച്ചു.....
എന്താടാ....
ഉണ്ണിയേട്ടൻ ഞങ്ങടെ സ്റ്റപ്പൊന്നുമല്ല ..... ഞങ്ങടെ സ്വന്തം ബ്രദറാ.... അങ്ങിനെയാ 'അമ്മ ഞങ്ങളേ പഠിപ്പിച്ചത് ..... ഉണ്ണിയേട്ടൻ ഇനി എങ്ങനെ കരുതിയാലും എനിക്കെന്റെ സ്വന്തം ഏട്ടനാ... അവൾ പറഞ്ഞപ്പോൾ ഞാൻ അയ്യടാ എന്നായി....
എടാ പൊന്നെ ഏട്ടൻ പറഞ്ഞപ്പോൾ ഒരു ഫ്ളോക്കങ്ങ് പറഞ്ഞതാ.... അല്ലാതെ ഒന്നും കരുതിയിട്ടല്ല.... നീയതിന് പിണങ്ങാതെറ്റി മുത്തേ.. നീയെന്റെ സ്വന്തം അനിയത്തി വാവയല്ലേ.....
ങ്ങും ങ്ങും സോപ്പൊന്നും വേണ്ട.... എനിക്ക് ഐസ്ക്രീം വാങ്ങിത്തന്നാൽ ഞാൻ ക്ഷമിക്കാം..... അവൾ കുസൃതിയോടെ പറഞ്ഞപ്പോഴാണ് ഞാൻ ബേക്കറിയിൽ നിന്ന് വാങ്ങിയ കവറിന്റെ കാര്യം ഓർത്തത്..... ഞാൻ ഓടി റൂമിലെത്തി.... കവറുമെടുത്ത് തിരിച്ച് വന്നു.... അത് ദിവ്യയുടെ കയ്യിൽ കൊടുത്തു...
ഐസ്ക്രീം അതിലുണ്ട്... ഇപ്പോൾ ഉരുകി കാണും ........ കൊണ്ടോയി ഫ്രിഡ്ജിൽ വക്ക് .....
അവൾ അതുമായി പോയി.... അപ്പോഴേക്കും ഊണ് വിളമ്പി.... ഓർമ്മ വച്ചതിന് ശേഷം ആദ്യമായിട്ടാണ് അച്ഛന്റെ ഒപ്പം ഇരുന്ന് ഉണ്ണുന്നത് ..... എന്റെ വരവ് പ്രമാണിച്ചായിരിക്കും.... ആന്റി ഒരുപാട് ഐറ്റംസ് ഉണ്ടാക്കിയിരുന്നു..... എല്ലാവരും ഒന്നിച്ചാണിരുന്നത്....
അല്ല ആരുടെയോ കാര്യം സുധ പറഞ്ഞല്ലോ.... ആരാ മോനെ അത്... ആന്റി ചോദിച്ചു....
ആ
💬 Comments
View all comments