Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
പെങ്ങന്മാരെയോ അമ്മയെയോ സോപ്പിടുന്നതെന്തിനാ....
ആ ..... എനിക്കെങ്ങും അറിയില്ല.... എനിക്ക് ആൺകുട്ടികളും ഇല്ല ആങ്ങളമാരും ഇല്ല...... പറഞ്ഞ് കഴിഞ്ഞാണ് ആന്റി അബദ്ധം പറ്റിയത് പോലെ എന്നെ നോക്കിയത്.... ഓഹ് മോനെ ഞാൻ....
സാരമില്ല ആന്റീ.... ഞാൻ ചിരിയോടെ പറഞ്ഞു.... ഇതിലൊക്കെ എന്തിരിക്കുന്നു....
എന്നാലും ഞാൻ നിന്നെ മറന്നല്ലോടാ.... വായിൽ നിന്ന് ഓരോന്ന് വീഴുന്നത്..... നീ ക്ഷമിക്ക് മോനെ....
ആന്റിയെന്തിനാ സോറി പറയുന്നത്..... ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമല്ലേ...... അറിയാതെ എന്നല്ല അറിഞ്ഞ് വീഴുന്ന വാക്കുകൾ പോലും എനിക്ക് ഇപ്പൊ ഒരു പ്രശ്നമല്ല.....
എന്നാലും....
ഒരെന്നാലുമില്ല..... വന്നേ ചോറ് വിളമ്പ് ... എനിക്ക് വിശക്കുന്നു.....
ഞാനവരെ ഉന്തി അടുക്കളയിലേക്ക് വിട്ടു.....
സുധയും അവരോടൊപ്പം പോയി.... ഞാൻ ദിവ്യക്കുട്ടിയെ ചേർത്ത് പിടിച്ചിരുന്നത് വിട്ടില്ല..... അച്ഛനും എഴുന്നേറ്റ് ഊണ് മുറിയിലേക്ക് നടന്നു....
വാടാ...... നടക്കുമ്പോൾ എന്നെ വിളിച്ചു .... ഒപ്പം നടക്കുമ്പോൾ പറഞ്ഞു.... മോനെ അവളൊന്നും വിചാരിച്ച് പറഞ്ഞതല്ല കേട്ടോ....
എന്താ അച്ഛാ ഇത് ..... ആന്റിയൊന്നും മനസ്സിൽ വച്ചല്ലെന്ന് എനിക്കറിയാം.... പിന്നെന്താ... നിങ്ങളെല്ലാം ആ വിഷയം വീട് .... അല്ലേടാ ദിവ്യക്കുട്ടാ....
അത് ഉണ്ണിയേട്ടനേ പേടിച്ചിട്ടാ....
എന്തിന്....
പിന്നേ ഇന്നല്ലേ ഒന്ന് മിണ്ടാനൊക്കെ തുടങ്ങിയത്... കഴിഞ്ഞ കാലത്തെ അനുഭവം വച്ച് നോക്കിയാൽ അമ്മ പറഞ്ഞത് കേട്ടതും ഉണ്ണിയേട്ടൻ ഇറങ്ങി പോകേണ്ടതാ..... ദിവ്യക്കുട്ടിയുടെ സ്വരത്തിലെ ക്ഷീണം മാറിയിരുന്നില്ല എങ്കിലും അവളും ഒന്ന് കുത്തി.....
ഒന്ന് പോടീ കാന്താരി.... ഞാനവളുടെ കവിളിൽ വേദനിപ്പിക്കാതെ പിച്ചി....
എന്തായാലും അവർക്ക് വലിയ സന്തോഷമായി.... മോനെ.... നീയിങ്ങനെ ഇവളെ ചേർത്ത് പിടിച്ചിരിക്കുന്ന കാണാൻ ഞങ്ങൾ ഒത്തിരി കൊതിച്ചിരുന്നു....
💬 Comments
View all comments