0%

Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]

Author : Kambikathakal Read All Parts 738

ചിരി എന്റെ മുഖത്ത് സദാ വിരിയുന്നുണ്ട് .... അത് മുൻപ് എന്നെ പരിചയമുണ്ടായിരുന്ന പലരെയും അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു..... മാത്രമല്ല എന്നോട് വിഷ് ചെയ്യുവാൻ പോലും മടിച്ചിരുന്ന പലരും ഇപ്പോൾ എന്റെ അടുത്ത് ഫ്രീ ആയി ഇടപെടുന്നു.... ഓർമ്മകൾ അതിന്റെ സ്വാഭാവിക കല്ലറയിൽ അടക്കം ചെയ്യപെട്ടിരുന്നു.... ഓരോ നിമിഷവും ഓരോരുത്തർ.... അവരുടെ കഥകൾ .... അവരുടെ സ്വഭാവങ്ങൾ... എല്ലാം എന്റെ ഭൂതകാലത്തിന് മീതെ സന്തോഷത്തിന്റെ ഒരു പരവതാനി വിരിച്ചു ...... എന്റെ പതിവ് ദിനചര്യകളും പഠനവും വായനയും ഉറക്കവും ഒഴികെയുള്ള മിക്ക സമയങ്ങളിലും ആരെങ്കിലും എന്നോട് കൂടെ ഉണ്ടായിരുന്നു.... സ്‌കൂളിലെ ഫ്രീ സമയം മുഴുവൻ രൂപ എന്നെ പിന്തുടർന്ന്.... .അവളുടെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ട്.... എന്റെ സ്വപ്നത്തിലെ മുഖം തിരഞ്ഞ് നടക്കലാണിപ്പോൾ ജോലി.... സ്‌കൂളിലെ കാണാൻ കൊള്ളാവുന്ന എല്ലാ പെൺകുട്ടികളെയും അവൾ എനിക്ക് കാണിച്ച് തന്നു.... അതൊന്നുമല്ല എന്ന് പറയുമ്പോൾ അവൾ നിരാശയാകും.... പിന്നെ അതിന്റെ തമാശ ഓർത്ത് ഞങ്ങൾ പൊട്ടിച്ചിരിക്കും....

വീണ്ടും ഓർമ്മകളുടെ നാട്ടിലേക്ക്.... നാട്ടിൽ വലിയ പ്രശ്നമെന്താണെന്ന് വച്ചാൽ എനിക്ക് ഒറ്റ സുഹൃത്തുക്കൾ പോലുമില്ല എന്നതാണ്.... എട്ട് വയസ്സ് വരെ സ്വന്തം സഹോദരങ്ങൾ കൂടെ ഉണ്ടായിരുന്നതിനാൽ മറ്റ് ബന്ധങ്ങൾ ഒന്നും വേണ്ടായിരുന്നു..... ആ ദിവസത്തിന് ശേഷം വർഷങ്ങളോളം എനിക്ക് സുഹൃത്തുക്കളേ ആവശ്യമില്ലായിരുന്നു.... പക്ഷെ ഇപ്പോൾ.....

ഉണ്ണീ..... അച്ഛന്റെ വിളിയാണ് എന്നെ ഉണർത്തിയത്....

അച്ച.....

കുറച്ച് കാലം കൊണ്ട് കുറേ സുഹൃത്തുക്കൾ ഉണ്ടായല്ലേ .... അവരെ പിരിയുന്നതിൽ വിഷമം കാണും....

ഓഹ് അങ്ങിനെ ഒന്നുമില്ലച്ചാ.....

എന്നാലും.... മിസ്സിസ് കാതറീനും.... രൂപയുമെല്ലാം മിസ് ചെയ്യുന്നുണ്ടാകുമല്ലേ.....

അച്ഛനിതെങ്ങിനെ...

അറിയാമെന്നാണോ...? ഉണ്ണീ...?

അതെ....

💬 Comments

View all comments