Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
നിന്നെ അന്നാ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ അന്ന് തന്നെ മിസ്റ്റർ എഡ്‌വിൻ എന്നെ വിളിച്ചിരുന്നു.... പിന്നീട് പലപ്പോഴും... സ്‌കൂളിൽ നിന്നായിരിക്കും നമ്പർ എടുത്തത്.... നിന്റെ മാറ്റങ്ങൾ എല്ലാം ഞാനറിയുന്നുണ്ടായിരുന്നു.....
അച്ഛാ....
എനിക്കറിയാം ഉണ്ണീ....
മിസ്റ്റർ എഡ്‌വിനും ഭാര്യയും ചെയ്തത് വർഷങ്ങൾക്ക് മുൻപേ എനിക്കും ചെയ്യാമായിരുന്നു.... ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിച്ച എനിക്കതിന് കഴിയുമായിരുന്നു.... പക്ഷേ എന്നോട് സംസാരിക്കാൻ നീയിപ്പോൾ അനുഭവിക്കുന്ന ഒരു കുറ്റബോധമുണ്ടല്ലോ ..... അതെന്നെ അന്നേ കീഴ്പെടുത്തി ഇരുന്നു.....
അച്ഛാ... ഞാൻ ഞടുങ്ങിപ്പോയി.... മറ്റെല്ലാവരോടും ഫ്രീ ആയി ഇടപഴകി തുടങ്ങി എങ്കിലും അച്ഛനോട് എനിക്കതിന് കഴിഞ്ഞിരുന്നില്ല.... എന്തോ തിരിച്ചറിയാനാവാത്ത ഒരു കുറ്റബോധം.... പക്ഷെ അച്ഛനത് മനസ്സിലായിരിക്കുന്നു..... അതാണെന്നേ ഞടുക്കിയത്....
ഉണ്ണീ ... നീ ഞെട്ടണ്ട.... നിനക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല എന്ന് ഒരു ഘട്ടത്തിൽ എനിക്ക് തോന്നിപ്പിച്ച നിന്റെ ആന്റിയോടും കുഞ്ഞങ്ങളോടും വരെ നീ ഫ്രീ ആയപ്പോളും എന്നോട് ഇടപഴകാൻ നിനക്ക് മടിയായിരുന്നു.... എന്റെ ഭാഗത്തും തെറ്റുണ്ട്... ഒരു ആൺ കുട്ടിയുടെ സ്വഭാവം പരുവപ്പെടുമ്പോൾ കൂടെയുണ്ടാകേണ്ടതാണ് അച്ഛൻ..... അതിന് എനിക്ക് കഴിഞ്ഞില്ല....
ഏയ് അതൊന്നും സാരമില്ല അച്ചാ.... പിന്നെ അവരെ ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ല എന്നച്ഛനെന്താ തോന്നിയത്.... അങ്ങിനെ ഉണ്ടായെങ്കിൽ അവർക്കത് ഫീൽ ചെയ്തിട്ടുണ്ടാവുമല്ലോ....
ശരിയാണ്.... നിനക്കോർമ്മയുണ്ടോ...? അന്ന് അവധിക്കാലം പോലും വേണ്ടെന്ന് വച്ച് നീ പാട്ട് ക്ലാസ്സെന്നും പറഞ്ഞ് പോന്നത് ..... അതും അവർ ആ വീട്ടിൽ വന്നിട്ട് നീ ആദ്യം വരിക ആയിരുന്നു.... എന്നിട്ടും.... അതവർക്ക് നല്ല പോലെ വേദനിച്ചു.... പിന്നെ കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് വരെ നിന്റെ സ്വഭാവവും.... നിന്റെ വേദനകളുടെ
💬 Comments
View all comments