Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
സേവ് ചെയ്തോ.... അവർ സന്തോഷത്തോടെ നമ്പർ പറഞ്ഞു....
ഞാൻ അത് മേശപ്പുറത്തിരുന്ന ഡയറിയിൽ എഴുതി വച്ചു .... അത് കണ്ട് അവരെന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.... പിന്നെ അവർ പോകാനിറങ്ങി.... യാത്ര പറഞ്ഞിറങ്ങവേ ഞാനും ആന്റിയും അവരേ അനുഗമിച്ചു..... ഡ്രൈവിങ് സീറ്റിൽ കയറിയ അവർ എന്നെ അടുത്തേക്ക് വിളിച്ചു....
എന്താ ആന്റി....
മൊബൈൽ ഫോണില്ല അല്ലേ .... അവർ കള്ളച്ചിരിയോടെ ചോദിച്ചു...’
ഓഹ് അതാണോ.... ഇതുവരെ എനിക്കതിന്റെ ആവശ്യം തോന്നിയിട്ടില്ല.... അതുകൊണ്ട് തന്നെ വാങ്ങിയിട്ടുമില്ല... സ്‌കൂളിലല്ലായിരുന്നോ.... ഇനി ഒരെണ്ണം വാങ്ങണം....
ഞാൻ ചുമ്മാ പറഞ്ഞതാടാ മോനെ.... പഠിക്കുന്ന കുട്ടികൾക്ക് അതിന്റെ ആവശ്യമൊന്നുമില്ല.... ഞാനുമൊരു അദ്ധ്യാപിക ആണ് .... എനിക്കറിയാം കുട്ടികൾക്ക് അതുണ്ടാക്കുന്ന കുഴപ്പമൊക്കെ.... അതുകൊണ്ട് നിനക്കതില്ലെങ്കിൽ നീ പകുതി രക്ഷപെട്ടു....
അവർ മെല്ലെ ചിരിച്ചു.... നല്ല ഭംഗിയുള്ള ചിരി... അവരെന്റെ കവിളിൽ മെല്ലെ തലോടി ....
അച്ഛന്റെ കൂടെ നീയും വരണം വീട്ടിലേക്ക്.... പിന്നെ ആന്റിയെ നോക്കി പറഞ്ഞു...
തേടിവന്നത് വലിയവീട്ടിൽ രാമകൃഷ്ണൻ എന്നയാളെ ആണെങ്കിലും കണ്ടത് സാറിനെ ആണ് ..... പക്ഷെ ജയേട്ടൻ കാണാൻ ആഗ്രഹിക്കുക സാറിനെ തന്നെ ആയിരിക്കും എന്ന് ഇപ്പോൾ എന്റെ മനസ്സ് പറയുന്നു......
അതെന്താ....
അതിന്റെ കാരണം അതാണ്.... വാതിലിലൂടെ കാണാവുന്ന അമ്മയുടെ ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി അവർ പറഞ്ഞു.....
ഇവന്റെ അമ്മയുടെ ചരമ വാർഷികത്തിന്റെ ഫോട്ടോ ആണ് ജയേട്ടനന്ന് ആ മുഷിഞ്ഞ പത്രത്തിൽ നോക്കിയിരുന്നത്.... അതാണെന്നേ ഇവിടെ എത്തിച്ചത്...... അപ്പൊ ഞാൻ പോയിട്ട് വരാം .....
അവർ കാർ സ്റ്റാർട്ട് ചെയ്ത് ഓടിച്ച് പോയി.....
ഞങ്ങൾ തിരികെ ചെല്ലുമ്പോൾ അച്ഛൻ
💬 Comments
View all comments