Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
പറഞ്ഞപ്പോൾ എന്താണെന്നറിയില്ല അയാൾ ആദ്യം അല്പം ദേഷ്യത്തിൽ ആയിരുന്നെങ്കിലും.... പിന്നെ പറഞ്ഞു ഇവിടെ വന്ന് സാറിനെ കാണാൻ .... അദ്ദേഹത്തിന് യാത്ര വയ്യെന്ന്.... അദ്ദേഹവും ഇവിടവും തമ്മിലുള്ള ബന്ധം എനിക്കറിയില്ല...... അദ്ദേഹവും ജയേട്ടനുമായുള്ള ബന്ധവും....
അച്ഛൻ അപ്പോഴും ഞെട്ടലിൽ നിന്ന് മുക്തനായിരുന്നില്ല.... ആന്റി മൗനം തുടർന്നു .... ഞാനെന്തെങ്കിലും പറയണമെന്ന് തോന്നി....
അതെന്റെ വലിയമ്മാവനാണ്...
അത് ശരി ..... ഒരു അപേക്ഷയുണ്ട്.....
അച്ചാ...... അച്ഛനൊന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ഞാൻ വിളിച്ചു .... അച്ഛൻ ഞെട്ടി എന്നെ നോക്കി.....
അച്ഛനൊന്നും പറഞ്ഞില്ല ....
ഉം..... അച്ഛനൊന്ന് മൂളി .... പിന്നെ എന്താണപേക്ഷ എന്നനിലയിൽ അവരെ നോക്കി..... എന്തെ.....?
ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്നവിടെ വരെ വരാമോ......? നിങ്ങളൊക്കെ തമ്മിൽ എന്താണെന്ന് എനിക്കറിയില്ല ..... പക്ഷെ കഴിഞ്ഞ കുറെ അധികം വർഷങ്ങളായി ആരോടും ഒന്നും ആവശ്യപ്പെടാതെ കിടന്ന കിടപ്പിൽ കഴിഞ്ഞ ഒരു മനുഷ്യന്റെ ആഗ്രഹമായി കണ്ടാണ് ഞാൻ വന്നത് .... ഒരിക്കലും നിങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് കരുതരുത്.......... ഒരല്പം ദയവ് കാണിക്കണം....
അച്ഛൻ സമ്മത ഭാവത്തിൽ മൂളി .....
നന്ദി .... ആയിരം നന്ദി ... എന്റെ ജയേട്ടനോട് കാണിച്ച ദയവിന് ..... കാരുണ്യത്തിന്.... അവർ ഉത്സാഹത്തോടെ ചാടി എഴുന്നേറ്റു..... പിന്നെ വരുമ്പോൾ ഒന്ന് വിളിച്ചിട്ട് വന്നാൽ നന്നായിരുന്നു.... ഞായറാഴ്ച ആയാൽ വീട്ടിലെല്ലാവരും കാണും.... ഈ ഞായറാഴ്ച ....നാളെ കഴിഞ്ഞ് വരുമെന്ന് പ്രതീക്ഷിച്ചോട്ടെ....
ആഹ് ശരി ... ഈ ഞായറാഴ്ച തന്നെ വരാം... തിങ്കൾ മുതൽ ഞങ്ങൾ ഒരു യാത്ര പോകുകയാണ്.... അച്ഛൻ എന്തോ തീരുമാനിച്ച് ഉറച്ചതുപോലെ പറഞ്ഞു....
മോനെ എന്റെ നമ്പർ
💬 Comments
View all comments