Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
തന്നെ മരിച്ചു.... ജയേട്ടൻ കഴിഞ്ഞ കാലമത്രയും ........അവർ നെടുവീർപ്പിട്ടു ..... ആദ്യമൊക്കെ കിടക്കയിൽ തന്നെ ആയിരുന്നു.... ഇപ്പോൾ കുറച്ചായി വീൽചെയറിൽ ... ആരോടും അധികം സംസാരിക്കില്ല.... സമയമോ കാലമോ അറിയാനുള്ള ശ്രമമില്ല.... പത്രമോ മറ്റെന്തെങ്കിലുമോ വായിക്കില്ല.... എന്തിന് ടി വി പോലും കാണാറില്ല.... ആരോടോ പക തീർക്കുന്ന പോലെ.... അവർ വിതുമ്പിക്കൊണ്ട് ഒന്ന് പറഞ്ഞ് നിർത്തി.... എന്നെ മാത്രം വലിയ ഇഷ്ടമാണ്... ആദ്യമൊക്കെ എന്നെ കാണുമ്പോൾ കണ്ണ് നിറയും.... ഇപ്പോൾ എന്നോട് മാത്രം അല്പം കളിയും ചിരിയുമൊക്കെ ഉണ്ട്.... അവർ നിർത്തി...
അച്ഛനും ആന്റിയും അമ്പരന്ന് നിൽക്കുകയാണ്.... കഥ കേട്ട് ഞാനും ഞടുങ്ങിയെങ്കിലും ....പെട്ടെന്ന് മനസ്സാന്നിധ്യം വീണ്ടെടുത്തു .... ഞാൻ സോഫയിൽ അവരുടെ അരികിൽ ഇരുന്നു.... അവരുടെ കയ്യിൽ പിടിച്ചു....
ആന്റി....
അവരെന്നെ നോക്കിയില്ല.... പക്ഷെ വിരലുകൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു .... അവർ മറുകൈ കൊണ്ട് കണ്ണ് തുടച്ച് ഒരു വരണ്ട ചിരി ചിരിച്ചു.... തുടർന്ന് പറയാനുള്ളവ മനസ്സിൽ അടുക്കുന്നതുപോലെ ഒരു നിമിഷം കൂടി നിർത്തി.... പിന്നെ തുടർന്നു .....
കഴിഞ്ഞ ദിവസം എന്തോ പൊതിഞ്ഞുകൊണ്ടുവന്ന ഒരു കടലാസിൽ നോക്കിയിരിക്കുന്ന ജയേട്ടനെ കണ്ടു .... പതിവില്ലാത്തതായതിനാൽ അടുത്ത് ചെന്ന് നോക്കി.... ഒരു ചരമ വാർഷിക ഫോട്ടോയിലേക്കായിരുന്നു ആ ശ്രദ്ധ..... എനിക്ക് ആരാണെന്ന് മനസ്സിലായില്ല... എന്നോടൊന്നും പറഞ്ഞുമില്ല.... ഇന്നലെ രാത്രി എന്നോട് പറഞ്ഞു.... ഈ ഗ്രാമത്തിൽ വലിയവീട്ടിൽ രാമകൃഷ്ണൻ എന്നൊരാളുണ്ട് അയാളെ പോയികാണണം എന്ന് ... വീട്ടിലേക്ക് വരാൻ പറയണം എന്ന് ... ഞാനതിനാണ് വന്നത്.... ആ വീട്ടിൽ പോയിരുന്നു.... പക്ഷെ അദ്ദേഹം കിടപ്പിലാണ്.... കാര്യം
💬 Comments
View all comments