Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
പെട്ടതൊന്നും ഞാനറിഞ്ഞില്ല.... എന്തായാലും വിവരം അറിഞ്ഞ നിലക്ക് ഒന്ന് പോകണം....
ഉണ്ണിയോടും വരാൻ പറഞ്ഞു പത്മിനി....
നീ വരുന്നോ ഉണ്ണീ....
എനിക്കറിയില്ല അച്ഛാ .... വേണമെങ്കിൽ ...വരാം...
നീയും പോരെ... എല്ലാവരെയും കണ്ടിരിക്കാമല്ലോ.... ഒരു പരിചയമാകട്ടെ.... ആട്ടെ നീ നാളെ അമ്പലത്തിലേക്കുണ്ടോ ദേവി....
പോകണം... ഇവരുടെ പേരിലുള്ള പിറന്നാൾ വഴിപാടെല്ലാം രസീതാക്കേണ്ടതല്ലേ....
ഞാനും വരാം ആന്റി.... ഒത്തിരി നാളായി അമ്പലത്തിൽ പോയിട്ട്...
നീയും പൊയ്ക്കോ.... ഇവരെയും കൊണ്ടുപോയ്ക്കോ.... എനിക്ക് രാവിലെ വല്യ അളിയനെ ഒന്ന് കാണണം...
എന്താ ... ഇത്രയും കാലത്തിന് ശേഷം.... പത്മിനി വന്നതുകൊണ്ടാണോ...?
ഉം... ചില കാര്യങ്ങളുണ്ട്..... വർഷം കുറച്ചായി തറവാട്ടിൽ പോയിട്ട്.... അമ്മയുടെ മരണത്തിന് ശേഷം അങ്ങോട്ട് പോയിട്ടില്ല.... ബലിയിടാൻ ഉണ്ണിയെ അനുവദിക്കില്ല എന്ന ശ്രീനിവാസന്റെ കടുംപിടുത്തം എന്നെ വേദനിപ്പിച്ചു........ അതുകൊണ്ടാണ് പിന്നങ്ങോട്ട് പോകാതിരുന്നത്.... പോകാൻ തോന്നിയില്ല.... എന്നാലും പത്മിനിയുടെ വരവ് .... രാമകൃഷ്ണൻ അളിയനോട് ചിലതെല്ലാം സംസാരിക്കണം.... നിങ്ങൾ അമ്പലത്തിൽ പോയിട്ട് അങ്ങോട്ട് വാ നമുക്ക് ഒന്നിച്ച് പോരാം....
അവരുമായി സാവിത്രിക്കെന്താണ് ബന്ധം.....?
സാവിത്രിക്കോ...? ആര് പറഞ്ഞു....? അച്ഛന്റെ ശബ്ദത്തിൽ ഞെട്ടലിന്റെ ആകാംഷ നിറഞ്ഞു.....
അത് പത്മിനി തന്നെ.... അവരിവിടെ വരാൻ കാരണം ആ ജയദേവൻ പത്രത്തിൽ കണ്ട സാവിത്രിയുടെ ചരമ വാർഷിക അറിയിപ്പാണത്രേ ....
ഓഹ് .... അങ്ങിനെ... അച്ഛനൊരല്പം ആശ്വാസം കൊണ്ടു .... ചിലതൊക്കെയുണ്ട്... അത് നമുക്ക് പിന്നെ സംസാരിക്കാം.... ആദ്യം ഞങ്ങൾ അവിടെ പോയി വരട്ടെ.... അച്ഛൻ കഴിച്ചെഴുന്നേറ്റു.....
അത്താഴത്തിന് ശേഷം സുധയോടും ദിവ്യയോടും സംസാരിച്ചിരുന്നു എങ്കിലും എന്റെ മനസ്സ് ചിന്താകുലമായിരുന്നു.... അധികം വൈകാതെ ഞാൻ കിടക്കാനായി
💬 Comments
View all comments