Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
നടന്നു.... അധികം ദൂരമില്ല ....ക്ഷേത്രത്തിലെ പാട്ട് വീട്ടിൽ കേൾക്കാം.... ഞങ്ങൾ അമ്പലത്തിലെത്തുമ്പോൾ സാമാന്യം നല്ല പോലെ ആളുകൾ ഉണ്ടായിരുന്നു..... പരിചയമുള്ള ആരെയും പുറത്ത് കണ്ടില്ല... ആന്റി വഴിപാടുകൾ രസീത് ആക്കാൻ പോയി... ഞങ്ങളോട് പോയി തൊഴുതോളാൻ പറഞ്ഞു.... ഞങ്ങൾ പ്രദക്ഷിണ വഴിയിലൂടെ ഉപദേവതകളെ തൊഴാനായി നടന്നു... മനസ്സിൽ പാർവതീ പതിയുടെ ശ്ലോകങ്ങൾ തിരതല്ലി വന്നു... ഞാനതിൽ മുഴുകി ഏകാഗ്രമനസ്സോടെ നടന്നു.... പ്രാർത്ഥനകൾ എപ്പോഴും എനിക്കങ്ങിനെയാണ്... ചുറ്റുമുള്ളതെല്ലാം മറക്കും.... ഞാൻ ചുറ്റും തൊഴുത് കൊടിമരച്ചുവട്ടിൽ എത്തുമ്പോളാണ് കൂടെയുണ്ടായിരുന്നവരെ നോക്കിയത്... സുധയും ഒപ്പം സമപ്രായക്കാരിയായ ഒരാളും കൂടി സംസാരിച്ച് നടന്ന് വരുന്നുണ്ട്.... അത് പ്രിയയാണ്.... വല്യമ്മായിയുടെ ഷേപ്പ് ആയതിനാൽ തന്നെ തിരിച്ചറിയാൻ പാടില്ല.... പുറത്തിറങ്ങിയിട്ട് സംസാരിക്കാം എന്ന് കരുതി ഞാൻ അകത്ത് കയറിക്കോട്ടെ എന്ന് സുധയോട് ആംഗ്യത്തിലൂടെ ചോദിച്ചു.... അവൾ തലയാട്ടി... ഞാൻ ഷർട്ടഴിച്ച് നാലമ്പലത്തിലേക്ക് കയറി.... കൂവളത്തില ചൂടിയ ഭഗവാന്റെ രുപം വളരെ സുന്ദരമായിരുന്നു... പതിയെ മനസ്സിലേക്ക് ഭഗവത് ചിന്ത കടന്ന് വന്നു.... കണ്ണുകൾ അടഞ്ഞു... മനസ്സിലൂടെ ശ്രീനാരായണ ഗുരു രചിച്ച സദാശിവ ദർശനം ഒഴുകി വന്നു... അതിന്റെ ഈണത്തിൽ മുഴുകി ഞാൻ ലയിച്ച് നിന്നു .... കഴിഞ്ഞ് കണ്ണ് തുറക്കുമ്പോൾ ഒരായിരം കണ്ണുകൾ എന്നിൽ തറഞ്ഞിരിക്കുന്നത് കണ്ടപ്പോളാണ് ഞാനുറക്കെയാണ് അത് ആലപിച്ചത് എന്ന് മനസ്സിലായത്... .സുധയും ദിവ്യയും പ്രിയയുമെല്ലാം ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.... ഞാൻ പെട്ടെന്നൊരു നേരിയ ചിരിയോടെ പ്രദക്ഷിണത്തിനായി നടന്നു..... തൊഴുത് വഴിപാടും വാങ്ങി പുറത്തിറങ്ങി .... മറ്റുള്ളവർക്കായി വെളിയിലെ ആല്മരച്ചോട്ടിലിരിക്കവേ ആണത് കണ്ടത്...
ചെറിയമ്മായിയുടെ ഒപ്പം അവൾ..... അതേ അതവൾ തന്നേ .... മയില്പീലിയുടെ
💬 Comments
View all comments