Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
സുഖമാണോടി.... ? പരീക്ഷ എങ്ങിനെയിരുന്നു...?
ആഹ് കുഴപ്പമില്ലെടാ... അവൾ രണ്ട് ചോദ്യത്തിനും കൂടി ഒറ്റ ഉത്തരം പറഞ്ഞു....
എത്ര നാളായെടാ..... നിനക്ക് ഞങ്ങളോടൊക്കെ വഴക്കായിരിക്കുമല്ലേ..... ?
എന്തിന്...?
നിന്നെ ഒറ്റപ്പെടുത്തിയതിന്.... ക്ഷമിക്കേടാ... അതെല്ലാം മനസ്സിലാക്കാനുള്ള പ്രായം അന്നില്ലാതെ പോയിട്ടാ... ഇന്നാണെങ്കിൽ നിന്നോട് മിണ്ടരുത് എന്ന് പറഞ്ഞവരോട് പോയി പണി നോക്കാൻ പറഞ്ഞേനെ....
അതൊക്കെ പോട്ടെ പ്രിയ.... അതെല്ലാം കഴിഞ്ഞ കാര്യമല്ലേ.... ഇപ്പോ ഞാനതൊന്നും ഓർക്കാറില്ല.... പിന്നെ വേറെന്താടി വിശേഷം.....
എന്ത് വിശേഷം.... തറവാട്ടിലെ കാര്യമൊക്കെ നീയറിഞ്ഞില്ലേ...?
ഉം...കുറെയൊക്കെ അച്ഛൻ പറഞ്ഞൂ .... ബാക്കി നീ പറഞ്ഞാൽ മതി...
പറയാനൊന്നുമില്ല... ആ അപ്സരസ്സുകൾക്കല്ലേ ഇപ്പൊ വിശേഷം.... പോയത് നീ കണ്ടില്ലേ.... നിന്നോട് മിണ്ടിയോ.... ഇല്ല മിണ്ടാൻ വഴിയില്ല....
ആര് ചെറിയമ്മായിയോ...?
ഉം... ഒരു അമ്മായി.... എന്നാലും അനുമോളെങ്ങിനെ മാറിയെന്നാ ..... ? എന്നോട് പോലും അത്യാവശ്യത്തിനേ മിണ്ടൂ... പിന്നാ നിന്നോട്... കയ്യിൽ പണമുണ്ടായപ്പോൾ ആരെയും വേണ്ട.... അത്ര തന്നേ ....
അപ്പോഴേക്കും ആന്റിയും എത്തി ...
പോകാം മക്കളേ .... ആഹാ പ്രിയയുമുണ്ടോ...? വാ ഞങ്ങളും നിന്റെ വീട്ടിലേക്കാ....
വീട്ടിലേക്കോ.... എന്നാ വാ ടീച്ചറാന്റി... അവൾ ഉത്സാഹത്തോടെ നടന്നു... അപ്പോഴും എന്റെ കയ്യിലെ പിടി വിട്ടിരുന്നില്ല.... അവളെന്റെ കൂടെ ഉള്ളത് കൊണ്ടാകും സുധയും ദിവ്യയും ഒരല്പം അകലം വിട്ടാണ് നടന്നത്.. അവരുടെ ഒരു വകതിരിവ് എന്നെ പലപ്പോഴും അത്ഭുത പെടുത്തിയിരുന്നു.... മറ്റുള്ളവർക്ക് ഒരിക്കലും ശല്യമാകാതിരിക്കാൻ അവർ ശരിക്കും പരിശീലിച്ചിരിക്കുന്നു....
എന്താടി ശിവേട്ടന് ബിസിനസ്സ്....
ടൗണിൽ സ്പെയർ പാർട്ട്സിന്റെയാ... ഒന്ന് രണ്ട് കമ്പനികളുടെ ജെനുവിൻ പാർട്ട്സ് .... ഏജൻസിയാ ...
💬 Comments
View all comments