Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
പറഞ്ഞു...
രണ്ടും ഫാമിലി പാക്കാണോ ...?
അതെ....
ഐസ്ക്രീമും മറ്റ് ചില സാധനങ്ങളും വാങ്ങി ഞാൻ മടങ്ങി.... പിന്നീടുള്ള യാത്രയിൽ ഞാൻ നിശ്ശബ്ദനായിരുന്നു... എന്തോ അച്ഛനും ഒന്നും മിണ്ടിയില്ല.... എന്റെ മനസ്സിൽ ആ പെൺകുട്ടിയുടെ രൂപം ആയിരുന്നു..... ആരാണവൾ.... ഇവളെ അല്ലേ രൂപ സ്‌കൂൾ മുഴുവൻ തേടിയത് .... .അവളിവിടെ .... ആരായിരിക്കും .... ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു.... ഒപ്പം ഒരു ഞടുക്കവും ... അവളിവിടുത്ത്കാരിയാണോ... എന്റെ പൂർവ്വകാലം അറിയുവാൻ കഴിയുന്നവൾ .... എന്റെ മനസ്സ് ആകുലതയാൽ നിറഞ്ഞു.....
ഉണ്ണീ....
ഞാൻ ഞെട്ടി അച്ഛനെ നോക്കി...
എന്തുപറ്റി....?
എന്താ?
എന്തുപറ്റി നിനക്കെന്ന്....
ഒന്നുമില്ല.....
എന്നാ ഇറങ്ങ് ....വീടെത്തി...
ഞാൻ പുറത്തേക്ക് നോക്കി.... വീട്ടുമുറ്റത്തെത്തിയിരിക്കുന്നു.... സുധയും ദിവ്യയും ചിരിയോടെ ഗ്ളാസ്സിൽ മുട്ടുന്നുണ്ട് .... .പെട്ടെന്നെന്റെ മുഖഭാവം കണ്ട് രണ്ടും ഒരടി പുറകോട്ട് വച്ച്... മുഖത്തെ ചിരി മാഞ്ഞു.... പെട്ടെന്നാണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് തിരിച്ച് വന്നത്.... അവരുടെ മുഖം ഇരുണ്ടിരിക്കുന്നു..... എന്റെ മുഖഭാവം അവരുടെ ഉള്ളിൽ എന്റെ പഴയ സ്വഭാവം ഓർമ്മിപ്പിച്ചു എന്ന് തോന്നുന്നു.... ങ്ഹാ.... ഒരു പണി കൊടുക്കാം.... ഞാൻ വാതിൽ തുറന്നു....
എന്താ... ഞാനവരോട് ചോദിച്ചു....
ഒന്നുമില്ല... അവർ ചുമൽ ചലിപ്പിച്ചു ....
പിന്നെ....
അവർ ഒന്നും മിണ്ടിയില്ല.... ഞാൻ എന്റെ ബാഗുമെടുത്ത് ബേക്കറിയിൽ നിന്ന് വാങ്ങിയ കവറുമായി അകത്തേക്ക് നടന്നു.... അവരുടെ രണ്ടുപേരുടെയും മുഖം മ്ലാനമായി.... സുധ ചവിട്ടിത്തുള്ളി അകത്തേക്ക് പോയി... കൂടെ ദിവ്യയും.... പോയ പോക്കിന് ഉമ്മറത്തേക്ക് വന്ന ആന്റിയുടെ കൂട്ടിയിടിച്ചു ....
എന്താ പിള്ളേരെ ഇത്... നോക്കി നടന്ന് കൂടെ....
അമ്മക്കെന്താ കാണില്ലേ...
💬 Comments
View all comments